headerlogo
recents

പാക് പ്രകോപനം; ബി.എസ്.എഫ്. ജവാന് വീരമൃത്യു

ജീവൻ നഷ്ടമായത് ആർ.എസ്. പുരയിലുണ്ടായ ഏറ്റുമുട്ടലിൽ

 പാക് പ്രകോപനം; ബി.എസ്.എഫ്. ജവാന് വീരമൃത്യു
avatar image

NDR News

10 May 2025 10:28 PM

ജമ്മു: ജമ്മുവിലെ ആർ.എസ്. പുരയിൽ പാകിസ്ഥാനുമായുണ്ടായ ഏറ്റുമുട്ടലിൽ ബി.എസ്.എഫ്. ജവാന് വീരമൃത്യു. ബി.എസ്.എഫ്. സബ് ഇൻസ്പെക്ടർ മുഹമ്മദ് ഇംതിയാസാണ് രാജ്യത്തിന് വേണ്ടി സ്വജീവൻ ബലിയർപ്പിച്ചത്. അന്താരാഷ്ട്ര അതിർത്തിക്കടുത്ത് ഇന്ന് നടന്ന ഏറ്റുമുട്ടലിലാണ് ഇദ്ദേഹത്തിന് വെടിയേറ്റതെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. അതിർത്തി മേഖലയിലെ ഇന്ത്യൻ പോസ്റ്റിൻ്റെ നേതൃത്വം വഹിച്ചിരുന്ന ഇദ്ദേഹത്തിന് സംഘത്തെ നയിക്കുന്നതിനിടയിലാണ് വെടിയേറ്റത്. 

      ഇരു രാജ്യങ്ങളും തമ്മിലെ ബന്ധം വഷളായതിന് പിന്നാലെ അന്താരാഷ്ട്ര അതിർത്തിയിൽ സൈനിക പോസ്റ്റുകൾക്ക് നേരെയും ഗ്രാമങ്ങളിലേക്കും പാകിസ്ഥാൻ വലിയ തോതിൽ ആക്രമണം അഴിച്ചുവിട്ടിരുന്നു. ബി.എസ്.എഫ്. ഇത് ശക്തമായി പ്രതിരോധിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഒടുവിൽ മുഹമ്മദ് ഇംതിയാസ് ജീവൻ വെടിഞ്ഞത്. 

NDR News
10 May 2025 10:28 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents