കോഴിക്കോട് ബീച്ചിൽ സമീപം ഒരാളെ വെട്ടിപ്പരിക്കേൽപ്പിച്ചു
അക്രമിയെ പൊലീസ് തിരിച്ചറിഞ്ഞതായാണ് വിവരം

കോഴിക്കോട്: കോഴിക്കോട് ബീച്ചിന് സമീപം ഒരാൾക്ക് വെട്ടേറ്റു. ഫറോക്ക് സ്വദേശി മുഹമ്മദ് ഫർഖാനാണ് വെട്ടേറ്റത്. മൊബൈൽ തട്ടിപ്പറിക്കാനുള്ള ശ്രമം തടയുന്നതിനിടെയാണ് ആക്രമണമുണ്ടായത്. അക്രമി ഓടി രക്ഷപ്പെട്ടു.
ഫർഖാന്റെ കൈക്കും ദേഹത്തും വെട്ടേറ്റിട്ടുണ്ട്. ഇയാൾക്കൊപ്പം ഉണ്ടായിരുന്നയാൾക്കും പരിക്കേറ്റിട്ടുണ്ട്. അക്രമിയെ പൊലീസ് തിരിച്ചറിഞ്ഞതായാണ് വിവരം.