കണ്ണൂരിൽ പടക്കങ്ങൾക്കും ഡ്രോണുകൾക്കും വിലക്ക്
ഏഴ് ദിവസത്തേക്കാണ് നിരോധനം

കണ്ണൂർ: ജില്ലയിൽ പടക്കം, സ്ഫോടക വസ്തുക്കൾ എന്നിവയുടെ വിൽപനയ്ക്കും ഉപയോഗത്തിനും നിരോധനമേർപ്പെടുത്തിയതായി ജില്ലാ കളക്ടർ അറിയിച്ചു. ഡ്രോണുകൾക്കും നിരോധനമുണ്ട്. ഏഴ് ദിവസത്തേക്കാണ് നിരോധനം. പൊതു ഇടങ്ങളിലും സ്വകാര്യ ഇടങ്ങളിലുമടക്കം ഡ്രോണുകൾ പ്രവർത്തിപ്പിക്കുന്നതിനും വിലക്കുണ്ട്.
അവശ്യ സേവനങ്ങൾക്കായി ജില്ലാഭരണ കൂടത്തിന്റെ അനുവാദത്തോടെ പ്രവർത്തിക്കുന്ന ഏജൻസികളെ നിരോധനത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. രാജ്യത്ത് നിലവിലുണ്ടായിരിക്കുന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് തീരുമാനമെന്ന് ജില്ലാ കളക്ടർ മീർ മുഹമ്മദലി വ്യക്തമാക്കി.