മരം വീണ് രണ്ടാം ക്ലാസ്സുകാരിക്ക് ദാരുണാന്ത്യം
അപകടമുണ്ടായത് അനുജത്തിയെ രക്ഷിക്കാൻ ശ്രമിക്കവേ

തിരുവനന്തപുരം: മരം മുറിഞ്ഞുവീണ് രണ്ടാം ക്ലാസുകാരി മരിച്ചു. തിരുവനന്തപുരം നാവായിക്കുളം സ്വദേശികളായ സഹദ് - നാദിയ ദമ്പതികളുടെ മകൾ റിസ്‌വാനയാണ് മരിച്ചത്. ഇന്ന് രാവിലെ 10 മണിയോടെ അയൽവാസിയുടെ പുരയിടത്തിൽ കളിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു ദാരുണമായ സംഭവം.
ഒന്നര വയസുകാരിയായ അനുജത്തിയുടെ ദേഹത്തേക്ക് മരം ഒടിഞ്ഞു വീഴുന്നത് കണ്ട് രക്ഷിക്കാൻ എത്തിയതായിരുന്നു റിസ്‌വാന. എന്നാൽ കുട്ടി മരത്തിനടിയിൽ പെടുകയായിരുന്നു. അപകടത്തിൽ നിന്ന് അനുജത്തി അത്ഭുതകരമായി രക്ഷപ്പെട്ടു.