രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ ശബരിമല ദർശനം ഈ ആഴ്ച തന്നെ നടക്കും
ഇന്ത്യ- പാക്കിസ്ഥാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാഷ്ട്രപതിയുടെ ശബരിമല ദർശനം ഒഴിവാക്കുക ആയിരുന്നു.

ന്യൂഡൽഹി :രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ മാറ്റിവെച്ച ശബരിമല ദർശനം ഈ ആഴ്ച തന്നെ നടക്കും. ഈ മാസം 18ന് കോട്ടയത്ത് എത്തുന്ന രാഷ്‌ട്രപതി 19ന് ശബരിമല ദർശനം നടത്തുമെന്നായിരുന്നു ആദ്യ അറിയിപ്പ്. ഇന്ത്യ- പാക്കിസ്ഥാൻ സംഘർഷത്തിന്റെ പശ്ചാത്തല ത്തിൽ രാഷ്ട്രപതിയുടെ ശബരിമല ദർശനം ഒഴിവാക്കുക ആയിരുന്നു. എന്നാൽ നിശ്ചയിച്ച തീയതികളിൽ തന്നെ രാഷ്ട്രപതി എത്തുമെന്നാണ് റിപ്പോർട്ട്.രാഷ്ട്രപതിയുടെ കേരളത്തിലെ പ്രോഗ്രാം വിവരങ്ങൾ രാഷ്ട്രപതിഭവൻ ഇന്ന് സംസ്ഥാന സർക്കാരിന് കൈമാറും. കുമരകത്താവും രാഷ്ട്രപതിക്ക് താമസ സൗകര്യം ഒരുക്കുക. പാലാ സെന്റ് തോമസ് കോളേജിലെ പരിപാടിയിലും പങ്കെടുക്കും.
രാഷ്ട്രപതിയുടെ സന്ദർശന ത്തിന്റെ ഭാഗമായി കോട്ടയം, പത്തനംതിട്ട ജില്ലകളിലും ശബരിമലയിലും നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചി രുന്നു.എന്നാൽ സന്ദർശനം ഒഴിവാക്കിയെന്ന സൂചനയുടെ അടിസ്ഥാനത്തിൽ ഒരുക്കങ്ങൾ നിർത്തിവച്ചു. തുടർന്ന് ഇപ്പോൾ വീണ്ടും നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചുവെന്നാണ് റിപ്പോർട്ട്.
ശബരിമലയിൽ റോഡുകളുടെ നവീകരണം ഉൾപ്പെടെയുളള പ്രവർത്തനങ്ങൾ ചുരുങ്ങിയ സമയത്തിനുള്ളിൽ പൂർത്തിയാക്കാനുള്ള ശ്രമത്തി ലാണ് ദേവസ്വം ബോർഡ്.