headerlogo
recents

വളയത്ത് പ്രവാസിയെ വീട്ടിൽ കയറി ക്രൂരമായി അക്രമിച്ചു

ഉപ്പയും സഹോദരനും അയൽവാസിയും ഉൾപ്പെട്ട മൂന്ന് പേർ ചേർന്ന് ആക്രമിച്ചത്

 വളയത്ത് പ്രവാസിയെ വീട്ടിൽ കയറി ക്രൂരമായി അക്രമിച്ചു
avatar image

NDR News

14 May 2025 08:35 AM

നാദാപുരം :വളയത്ത് പ്രവാസിയെ വീട്ടിൽ കയറി ക്രൂരമായി അക്രമിച്ചു. കരിങ്കല്ലുകൊണ്ട് തലക്കടിച്ച് വീഴ്ത്തി. ദാമ്പത്യ പ്രശ്നം മുതലെടുത്ത് സ്വത്ത് തട്ടാനുള്ള ആസൂത്രിത വധശ്രമമാണെന്ന് പ്രവാസി. അബുദാബിയിലെ പ്രമുഖ വ്യവസായി വളയത്തെ കുനിയൻ്റെവിട താമസിക്കും വളയത്തെ കുനിയിൽ അസ്‌ലമി (48)നെയാണ് ഉപ്പയും സഹോദരനും അയൽവാസിയും ഉൾപ്പെട്ട മൂന്ന് പേർ ചേർന്ന് ആക്രമിച്ചത്. ഇന്നലെ വൈകിട്ട് അഞ്ച് മണിക്കാണ് സംഭവം. നാദാപുരം ഗവണ്മെൻ്റ് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം അസ്ലമിനെ ഇപ്പോൾ വടകര സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭാര്യയുമായുള്ള സാമ്പത്തിക പ്രശ്‌നം മുതലെടുത്ത് താൻ മാനസിക അസ്വസ്ഥത ഉള്ള ആളാണെന്ന് പ്രചരിപ്പിച്ച് തന്റെ കോടികൾ വിലയുള്ള വീടും സ്വത്തുക്കളും ഗൾഫിലെ ബിസിനസ്സും തട്ടിയെടുക്കാൻ ഉള്ള ശ്രമമാണ് നടന്നുവരുന്നുവെന്ന് അസ്ലം പറഞ്ഞു.

    മൂന്ന് മാസം മുമ്പ് ബാംഗ്ലൂരിൽ നിന്ന് വാഹനത്തിൽ എത്തിയ ഒരു സംഘവും ബന്ധുക്കളുടെ ഒത്താശയോട് കൂടി തന്നെ തട്ടികൊണ്ട് പോവുകയും റീഹാബിലിറ്റേഷൻ സെന്ററിന്റെ പേരിൽ ഒരു തൊഴുത്ത് പോലെയുള്ളതാണ് കെട്ടിടത്തിൽ പാർപ്പിച്ച് തന്നെ ലഹരി വസ്‌തുക്കൾ ഉപയോഗിക്കുന്ന ആളാണെന്ന് ചിത്രീകരിക്കാൻ ശ്രമം നടന്നു. 108 ദിവസത്തോളം തന്നെ അവിടെ പൂട്ടിയിട്ടു. ആറ് ദിവസം മുമ്പ് ബന്ധുക്കളും സുഹൃത്തുക്കളും ചേർന്നാണ് നാട്ടിലെത്തിയതെന്ന് അസ്‌ലം പറഞ്ഞു. ഗൾഫിലുള്ള തൻ്റെ ബിസിനസ് പങ്കാളിക്ക് പ്രധാനപ്പെട്ട രേഖ നൽകാനായി വീട് തുറന്നപ്പോഴാണ് അക്രമം ഉണ്ടായത്.

 

NDR News
14 May 2025 08:35 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents