താമരശ്ശേരിയിൽ 950 ലിറ്റർ വാഷ് വാറ്റുപകരണങ്ങളും എക്സൈസ് സംഘം പിടികൂടി
പ്രതികളെ പിടികൂടാൻ സാധിച്ചിട്ടില്ല.

താമരശ്ശേരി: താമരശ്ശേരിയിൽ 950 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടികൂടി. താമരശ്ശേരി എക്സൈസ് സംഘം നടത്തിയ പരിശോധനയി ലാണ് വാഷും, വാറ്റിനായി ഉപയോഗിക്കുന്ന ഉപകരണങ്ങളും കണ്ടെത്തിയത്.
പുല്ലാഞ്ഞിമേട് – കോളിക്കൽ റോഡിൽ റോഡിൽ വിനയ ഭവൻ സെമിനാരിക്ക് മുൻവശത്തായുള്ള വനത്തിൽ നിന്നാണ് എക്സൈസ് സംഘം ഇത് കണ്ടെത്തിയത്. മാത്രമല്ല വാറ്റു കേന്ദ്രത്തിലേക്ക് വെള്ളമെത്തിക്കാനായി സ്ഥപിച്ച പൈപ്പ് ലൈനും കണ്ടെത്തിയിട്ടുണ്ട്.
ഓപ്പറേഷൻ ക്ലീൻ സ്ലൈറ്റിൻ്റെ ഭാഗമായി നടത്തിയ പരിശോധന യിലാണ് വാറ്റുകേന്ദ്രം കണ്ടെത്തി യത്. പ്രതികളെ പിടികൂടാൻ സാധിച്ചിട്ടില്ല. താമരശ്ശേരി എക്സൈസ് ഇൻസ്പെക്ടർ എൻ. കെ ഷാജിയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. വനപാലകരും സംഘത്തിൽ ഉണ്ടായിരുന്നു.