കെ.കെ വോളി ഫ്രണ്ട്സ് വോളിബോള്‍ താരം പാലേരി സദാനന്ദന്‍ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു
അനുസ്മരണ പരിപാടി തേജസ് ഓഡിറ്റോറിയത്തില്‍ വച്ചു നടന്നു.

വടകര:കെ.കെ വോളി ഫ്രണ്ട്സ് വോളിബോള്‍ താരം പാലേരി സദാനന്ദന്‍ അനുസ്മരണ പരിപാടി സംഘടിപ്പിക്കുകയുണ്ടായി.ഇന്ന് രാവിലെ 10 മണിക്ക് വടകര പബ്ലിക് ലൈബ്രറിക്ക് സമീപത്തുള്ള തേജസ് ഓഡിറ്റോറിയത്തില്‍ വച്ചു നടന്ന പരിപാടിയിൽ അരവിന്ദ് (കിംഗ്സ്ടാവൽസ് ) ആമുഖ ഭാഷണം നടത്തി.
സദാനന്ദന്‍ എന്ന താരം മലബാറിന്റെ വോളിബോള്‍ ഗ്രൗണ്ട്കളില്‍ തീര്‍ത്ത കളി ഓര്‍മ്മകള്‍ മൊകേരി കോളേജ് മുതൽ ദീര്‍ഘകാലം അദ്ദേഹത്തിന്റെ ടീം സെറ്റർ ആയിരുന്ന ബാലകൃഷ്ണന്‍ നടുവണ്ണൂര്‍ അനുസ്മരിക്കുക യുണ്ടായി .അദ്ദേഹത്തിന്റെ കൂടെ നിരവധി ടൂര്‍ണമെന്റ്കള്‍ കളിച്ച കുഞ്ഞാലി വാണിമേല്‍ അനുസ്മരണ പ്രഭാഷണം നടത്തി.
ഇന്റര്‍നാഷനല്‍ ബീച്ച് വോളി റഫറി ടി. പി കാസിം,മുന്‍ കേരള സ്റ്റേറ്റ് വോളിബോള്‍ താരം എ പി ഹമീദ് നാദാപുരം,വടകരയുടെ വോളിബോള്‍ ഇതിഹാസം പി.എം പ്രകാശന്‍ ഇൻകം ടാക്സ് മുംബൈ വോളിബോള്‍ താരം അനൂപ് പയ്യന്നൂര്‍,നൗഷാദ് പാരഡൈസ് തുടങ്ങിയ പ്രമുഖര്‍ ഓൺലൈൻ ആയി പ്രസ്തുത അനുസ്മരണ യോഗത്തില് അനുശോചനം അറിയിച്ചു സംസാരിച്ചു.
ബാവ വടകര ശരീഫ് (ഗ്രീൻവാല്യു പാർക്ക് കുറ്റ്യാടി) .രാജീവൻ മേമുണ്ട, സുനിൽ ഇരിങ്ങൽ, സഫീർ ചാത്തോത്ത്, അരുൺ കടിയങ്ങാട് തുടങ്ങിയവർ കളി ഓര്‍മ്മകള്‍ പങ്കു വെച്ചു സംസാരിക്കുകയുണ്ടായി.