യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഒരാൾ പോലീസ് കസ്റ്റഡിയിൽ
യുവാവിനെ കണ്ടെത്താനായി സിസിടിവി കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം

കൊടുവള്ളി : കിഴക്കോത്ത് യുവാവിനെ വീട്ടിൽ നിന്നും തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഒരാൾ പോലീസ് കസ്റ്റഡിയിൽ. തട്ടിക്കൊണ്ടു പോയ സംഘം ഉപയോഗിച്ച ബൈക്കിന്റെ ഉടമയാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘം അഞ്ച് ദിവസം മുമ്പ് പരപ്പാറ അങ്ങാടിയിൽ എത്തിയ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു.
പരപ്പാറ ആയിക്കോട്ടിൽ റഷീദിൻ്റെ മകൻ അനൂസ് റോഷനെ(21) കഴിഞ്ഞദിവസം ആയുധങ്ങളുമായി കാറിൽ എത്തിയ സംഘം വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയത്. യുവാവിനെ കണ്ടെത്താനായി സിസിടിവി കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. അനൂസിന്റെ സഹോദരനുമായുള്ള സാമ്പത്തിക ഇടപാടാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് സൂചന