headerlogo
recents

പേരാമ്പ്രയിൽ കല്യാണവീട്ടിൽ വച്ച പണപ്പെട്ടിയടക്കം മോഷണം പോയി

ലക്ഷക്കണക്കിന് രൂപ ബോക്സിൽ ഉണ്ടാവാൻ സാധ്യത ഉണ്ടെന്ന് വീട്ടുടമസ്ഥൻ പറഞ്ഞു

 പേരാമ്പ്രയിൽ കല്യാണവീട്ടിൽ വച്ച പണപ്പെട്ടിയടക്കം മോഷണം പോയി
avatar image

NDR News

19 May 2025 01:39 PM

പേരാമ്പ്ര: പേരാമ്പ്രയിൽ വീട്ടിൽ മോഷണം. പൈതോത് കോറോത്ത് സദാനന്ദൻ എന്നയാളുടെ വീട്ടിൽ മകളുടെ വിവാഹത്തിന് 17, 18 തിയ്യതികളിൽ നടന്ന വിവാഹ സൽക്കാരത്തിന് വന്ന അതിഥികൾ വധൂവിന് നൽകുന്ന ക്യാഷ് കവറുകൾ ഇട്ടു വെക്കുന്ന പണമടങ്ങിയ പെട്ടി ഉൾപെടെ വാതിൽ കുത്തി തുറന്നു മോഷണം നടത്തി. സംഭവത്തിൽ പേരാമ്പ്ര പോലീസ് കേസ് എടുത്തു അന്വേഷണം ആരംഭിച്ചു. ഡോഗ് സ്‌കോഡ് സ്ഥലം പരിശോധിച്ചു. ലക്ഷ കണക്കിന് രൂപ ബോക്സിൽ ഉണ്ടാവാൻ സാധ്യത ഉണ്ടെന്ന് വീട്ടുടമസ്ഥൻ പറഞ്ഞു. വിവാഹം നടന്ന ദിവസം ക്യാഷ് അടങ്ങിയ പെട്ടി വീടിൻ്റെ ഓഫീസ് റൂമിൽ വെച്ച് പൂട്ടിയതായിരുന്നു . 18 രാത്രിയിൽ വാതിൽ കുത്തി തുറന്നാണ് മോഷണം നടത്തിയത്.

     പേരാമ്പ്ര എംഎൽഎ ടി പി രാമകൃഷ്ണൻ സ്ഥലം സന്ദർശിച്ചു. അന്വേഷണം ഊർജിതമാക്കാൻ പോലീസിനോട് ആവശ്യപ്പട്ടിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കെ ബിന്ദു, വൈസ് പ്രസിഡണ്ട് വി എം അനൂപ് കുമാർ വാർഡ് മെമ്പർ കെ പി സജീഷ് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.

 

NDR News
19 May 2025 01:39 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents