headerlogo
recents

മൂടാടിയിൽ അമ്മയും മകനും ഒരേദിവസം മരിച്ചു

ഇന്ന് ഉച്ചയ്ക്ക് 1 ആണ് സംഭവം

 മൂടാടിയിൽ അമ്മയും മകനും ഒരേദിവസം മരിച്ചു
avatar image

NDR News

19 May 2025 09:20 PM

കൊയിലാണ്ടി: മൂടാടിയിൽ അമ്മയും മകനും ഒരേ ദിവസം മരിച്ചു. വടക്കെ ഇളയിടത്ത് അശോകൻ (65), നാരായണി (87) മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 1 ആണ് സംഭവം. വീട്ടുപറമ്പിലെ മാവിൽ നിന്നും വീണ് പരിക്കേറ്റാണ് അശോകൻ മരിച്ചത്. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്ന്ന് നാരായണി കുറേക്കാലമായി വീട്ടില് കിടപ്പിലാണ്. അശോകൻ്റെ അപകടത്തിന് പിന്നാലെ നാരായണിയെ അബോധാവസ്ഥയിൽ കാണുകയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണപ്പെട്ടതായാണ് വിവരം ലഭിക്കുന്നത്.പരേതനായ കണാരൻ ആണ് നാരായണിയുടെ ഭർത്താവ്.

    മക്കൾ: പരേതരായ അശോകൻ, പ്രേമൻ, പുരുഷോത്തമൻ, ശോഭന, പ്രമീള. മരുമക്കൾ: ഷൈജ, റീജ, ഷിജി, ഭാസ്കരൻ, അശോകൻ. സഹോദരങ്ങൾ: പരേതരായ ചോയിച്ചി, മാണിക്യം, മാത, കല്യാണി, കണാരൻ, മാധവി, ജാനകി.

 

 

 

NDR News
19 May 2025 09:20 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents