headerlogo
recents

അഞ്ച് മണിക്കൂറിന് ശേഷം തീ നിയന്ത്രണ വിധേയം; ചീഫ് സെക്രട്ടറി വിശദീകരണം തേടി

പൂർണമായും അണഞ്ഞില്ല, നഗരമെങ്ങും കറുത്ത പുക

 അഞ്ച് മണിക്കൂറിന് ശേഷം തീ നിയന്ത്രണ വിധേയം; ചീഫ് സെക്രട്ടറി വിശദീകരണം തേടി
avatar image

NDR News

19 May 2025 06:54 AM

കോഴിക്കോട് : പുതിയ ബസ് സ്റ്റാന്റ് പരിസരത്തെ ഷോപ്പിങ് കോംപ്ലക്സിലുണ്ടായ തീപിടിത്തം നിയന്ത്രണ വിധേയം. വൈകീട്ട് അഞ്ച് മണിയോടെയുണ്ടായ തീ പിടിത്തത്തിൽ ഷോപ്പിംഗ് കോംപ്ലക്സ് ഏതാണ്ട് പൂർണമായി കത്തിനശിച്ചു. അഞ്ച് മണിക്കൂറുകൾക്ക് ശേഷമാണ് തീ നിയന്ത്രണ വിധേയമാക്കിയത്. നഗരമെങ്ങും കറുത്ത പുക പടർന്നു. ലക്ഷങ്ങളുടെ നാശനഷ്ടം കണക്കാക്കുന്നു. തീ നിയന്ത്രണ വിധേയമായെങ്കിലും അഞ്ച് മണിക്കൂർ പിന്നിട്ടിട്ടും പൂർണമായും അണഞ്ഞിട്ടില്ല. കെട്ടിടത്തിനകത്തുള്ള തീ അണയ്ക്കാനാണ് ശ്രമം. തീ പടർന്ന ഉടനെ തന്നെ കെട്ടിടത്തിൽ നിന്ന് ആളുകളെ പൂർണമായും ഒഴിപ്പിച്ചതിനാൾ ആളപായമില്ല.

       കോഴിക്കോട് ബസ് സ്റ്റാന്റിലെ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ അന്വേഷണം. രണ്ട് ദിവസത്തിനുള്ളിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ജില്ലാ കളക്ടർക്ക് ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് അന്വേഷണം. 

     കോഴിക്കോട് ബസ് സ്റ്റാന്റിലെ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ രണ്ട് ദിവസത്തിനുള്ളിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ജില്ലാ കളക്ടർക്ക് ചീഫ് സെക്രട്ടറി നിർദ്ദേശം നൽകി. മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് അന്വേഷണം. പുതിയ ബസ് സ്റ്റാന്റിലെ തീയണക്കാൻ നാലാം മണിക്കൂറിലും തീവ്ര ശ്രമം തുടരുകയാണ്. ടെക്സ്റ്റൈൽസ് ഗോഡൌൺ പൂർണമായും കത്തി നശിച്ചു. കൂടുതൽ ഇടങ്ങളിലേക്ക് തീ പടരുന്നത് തടയാനാണ് ശ്രമം. അഗ്നിശമന സേനാ ഉദ്യോഗസ്ഥർക്ക് കെട്ടിടത്തിന് ഉള്ളിലേക്ക് കടക്കാൻ സാധിച്ചിട്ടില്ല. ജെസിബിയും ക്രെയിനും ഉപയോഗിച്ച് കടകളുടെ ചില്ലുകൾ തകർത്ത് കെട്ടിടത്തിന് ഉള്ളിലേക്ക് വെള്ളമടിക്കുന്നത് തുടരുകയാണ്. തീ പടർന്ന ഉടനെ തന്നെ കെട്ടിടത്തിൽ നിന്ന് ആളുകളെ പൂർണമായും ഒഴിപ്പിച്ചതിനാൾ ആളപായമില്ല.

 

 


 

NDR News
19 May 2025 06:54 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents