തോട്ടിൽ മീൻ പിടിക്കുന്നതിനിടെ യുവാവിനെ കാണാതായി
ഫയർ ഫോഴ്‌സിൻ്റെ നേതൃത്വത്തിൽ യുവാവിനായുള്ള തിരച്ചിൽ തുടരുന്നു

പത്തനംതിട്ട: തോട്ടിൽ മീൻ പിടിക്കുന്നതിനിടെ യുവാവിനെ കാണാതായി. ഏഴംകുളത്ത് മരുതിമൂട് പള്ളിക്ക് സമീപത്തെ തോട്ടിൽ മീൻ പിടിക്കാനിറങ്ങിയ ബിജോ ജെ. വർഗീസി(33)നെയാണ് കാണാതായത്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം നടന്നത്.
മീൻ പിടിക്കാൻ പോയ യുവാവ് വൈകിയും തിരിച്ചെത്താത്തിനെ തുടർന്ന് നാട്ടുകാരും വീട്ടുകാരുമടക്കമുള്ളവർ തിരച്ചിൽ നടത്തിയിരുന്നു. കനത്ത മഴയും ഒഴുക്കുമുണ്ടായിരുന്നതിനാൽ തോട്ടിലിറങ്ങിയുള്ള തിരച്ചിൽ ശ്രമകരമായിരുന്നു. ഫയർ ഫോഴ്‌സിൻ്റെ നേതൃത്വത്തിൽ യുവാവിനായുള്ള തിരച്ചിൽ തുടരുകയാണ്.