headerlogo
recents

പള്ളിക്കുളത്തിൽ കുളിക്കാനിറങ്ങിയ 2 കുട്ടികൾ മുങ്ങിമരിച്ചു

ഇന്ന് വൈകുന്നേരം മൂന്നേ മുക്കാലോടെയാണ് അതിദാരുണമായ സംഭവം

 പള്ളിക്കുളത്തിൽ കുളിക്കാനിറങ്ങിയ 2 കുട്ടികൾ മുങ്ങിമരിച്ചു
avatar image

NDR News

22 May 2025 07:52 PM

കാസർകോട്: കാഞ്ഞങ്ങാട് മാണിക്കോത്ത് പള്ളിക്കുളത്തിൽ കുളിക്കാനിറങ്ങിയ 2 കുട്ടികൾ മുങ്ങിമരിച്ചു. മാണിക്കോത്ത് അസീസിന്റെ മകൻ അഫാസ് (9), മഡിയനിലെ ഹൈദറിന്റെ മകൻ അൻവർ (10) എന്നിവരാണ് മരിച്ചത്. കുട്ടികളെ രക്ഷപ്പെടുത്തി കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു വെങ്കിലും രണ്ടുപേരും മരണത്തിന് കീഴടങ്ങുകയായിരുന്നു. അൻവറിന്റെ സഹോദരൻ ഹാഷിമിനെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

        ഇന്ന് വൈകുന്നേരം മൂന്നേ മുക്കാലോടെയാണ് അതിദാരുണമായ സംഭവം ഉണ്ടായത്. മാണിക്കോത്ത് പാലക്കി പഴയ പള്ളിയുടെ കുളത്തിലാണ് കുട്ടികൾ അപകടത്തിൽ പെട്ടത്. രണ്ടാൾ പൊക്കത്തിൽ ആഴമുള്ള കുളമാണ് ഇതെന്ന് നാട്ടുകാർ പറയുന്നു. കുട്ടികൾക്ക് നീന്തൽ അറിയുമായിരുന്നില്ല. കുളിച്ചു കൊണ്ടിരിക്കുമ്പോൾ അപകടത്തിൽപെട്ടതാകാമെന്നാണ് നിഗമനം. കുളത്തി വീണ ചെരുപ്പ് എടുക്കാനിറങ്ങിയപ്പോൾഅപകടത്തിൽ പെട്ടതാകാമെന്നാണ് കരുതുന്നത്. 2 പേരെ രക്ഷപ്പെടുത്താൻ സമയം എടുത്തുവെന്ന് നാട്ടുകാർ പറയുന്നു. 2 പേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങി. ഒരാൾ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

 

NDR News
22 May 2025 07:52 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents