എസ് എസ് എൽ സി, എൽ എസ് എസ് ഉന്നത വിജയികളെ അനുമോദിച്ചു
പേരാമ്പ്രഏരിയ സെക്രട്ടറി ബി എം മുഹമ്മദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു
പേരാമ്പ്ര : വ്യാപാരി വ്യവസായി സമിതി കൈതക്കൽ യുണിറ്റിന്റെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി, എൽ എസ് എസ് പരീക്ഷയി|ൽ ഉന്നത വിജയം നേടിയ വ്യാപാരികളുടെ മക്കളെ അനുമോദിച്ചു. പേരാമ്പ്ര ഏരിയ സെക്രട്ടറി ബി എം മുഹമ്മദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു .
ടി അനിരുദ്ധൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു .എം-എം ബാബു സ്വാഗതവും സദാനന്ദൻ നന്ദിയും പറഞ്ഞു

