headerlogo
recents

മിൽമയിലെ മിന്നൽ സമരം പിൻവലിച്ചു

ഇന്നത്തോടെ പാൽ വിതരണം പുനസ്ഥാപിക്കാൻ കഴിഞ്ഞേക്കും

 മിൽമയിലെ മിന്നൽ സമരം പിൻവലിച്ചു
avatar image

NDR News

23 May 2025 09:17 AM

തിരുവനന്തപുരം: സർവിസിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥൻ പുനർനിയമനം നൽകിയതിനെതിരെ തൊഴിലാളികൾ നടത്തിയ മിന്നൽ പണിമുടക്ക് പിൻവലിച്ചു. മുഖ്യമന്ത്രിയുടെ ഉറപ്പിൽ സംയുക്ത ട്രേഡ് യൂണിയൻ പ്രഖ്യാപിച്ച സമരം രാത്രിയോടെയാണ് പിൻവലിച്ചത്.

       സമരത്തെ തുടർന്ന് മിൽമ തിരുവനന്തപുരം മേഖലയിലെ പാൽ വിതരണം വ്യാഴാഴ്‌ച സ്ത‌ംഭിച്ചിരുന്നു. രാവിലെ ആറുമുതല് സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി യൂണിയൻ കമ്പനികളുടെ പണിമുടക്കിനെ തുടർന്ന് മേഖല യൂണിയൻ കീഴിലെ കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ പാല് വിതരണം ചെയ്യുന്നു മുടങ്ങിയത്. മന്ത്രി ജെ. ചിഞ്ചുറാണിയുടെ അഭ്യർത്ഥനയെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രശ്നത്തിൽ ഇടപെട്ടു. ശനിയാഴ്ച തൊഴിൽ ക്ഷീര വികസന മന്ത്രിമാരുടെ നേതൃത്വത്തിൽ ചർച്ച നടത്തി പ്രശ്‌നം പരിഹരിക്കാമെന്ന ഉറപ്പിൽ സംയുക്ത ട്രേഡ് യൂണിയൻ പ്രഖ്യാപിച്ച സമരം രാത്രിയോടെ പിൻവലിച്ചു. വെള്ളിയാഴ്ച രാവിലെയോടെ പാൽ വിതരണം പുനസ്ഥാപിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.

 

NDR News
23 May 2025 09:17 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents