ദേശീയപാത ഇടിഞ്ഞ സംഭവം: ഹൈവേ അതോറിറ്റിയുടെ റിപ്പോർട്ട് ഇന്ന് സമർപ്പിക്കും
റോഡ് പൂർവസ്ഥിതിയിലാക്കാൻ അടിയന്തര നടപടിയെടുക്കും
കൊച്ചി: ഹൈവേ ദേശീയപാത അതോറിറ്റിയുടെ റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് കഴിഞ്ഞ ആഴ്ച റിപ്പോർട്ട് തേടിയത്. റോഡ് പൂർവസ്ഥിതിയിലാക്കാൻ അടിയന്തര നടപടിയെടുക്കുമെന്നും ബന്ധപ്പെട്ടവരുമായി കൂടിയാലോചന നടക്കുമെന്നും എൻഎച്ച്എഐ അറിയിച്ചു. വിഷയം ഇന്ന് വീണ്ടും പരിഗണിക്കും. സംഭവത്തിൽ രണ്ടംഗ വിദഗ്ധസമിതി പരിശോധന നടത്തി റിപ്പോർട്ട് കേന്ദ്രത്തിന് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടിൻ്റെ കേന്ദ്രസർക്കാർ കടുത്ത നടപടി സ്വീകരിച്ചു. കരാറുകാരായ കെ എൻ ആർ കൺസ്ട്രക്ഷനെ ഡി ബാർ ചെയ്തു. കൺസൾട്ടൻ്റായ ഹൈവേ എഞ്ചിനീയറിംഗ് കമ്പനിക്ക് വിലക്ക് ഏർപ്പെടുത്തി. ഡീബാർ ചെയ്തതിനെ തുടർന്ന് തുടർന്നുള്ള കരാറുകളിൽ ഇനി പങ്കെടുക്കാൻ ആകില്ല. കമ്പനിയുടെ രണ്ടു ഉദ്യോഗസ്ഥരെയും സസ്‌പെൻഡ് ചെയ്തു. ദേശീയപാതയിലെ അപാകതകളെ കുറിച്ച് പരിശോധിക്കാൻ മൂന്ന് സമിതിയെ കേന്ദ്രസർക്കാർ നിയോഗിച്ചു ഐഐടി വിദഗ്ധർ ഉൾപ്പെട്ട സമിതി.പ്രത്യേക അന്വേഷണ സമിതി കേരളത്തിൽ എത്തി പരിശോധന നടത്തും. അന്വേഷണ സമിതി നൽകുന്ന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ തുടർന്നുള്ള നടപടികൾ സ്വീകരിക്കാനാണ് കേന്ദ്ര സർക്കാരിൻ്റെ തീരുമാനം.
ദേശീയപാതയിലെ അപാകതയിൽ കടുത്ത നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചതായി എംപി ഐ ടി മുഹമ്മദ് ബഷീർ പറഞ്ഞു. വീഴ്ച വരുത്തിയ കമ്പനികൾക്കെതിരെ നടപടി സ്വീകരിച്ച കാര്യം കേന്ദ്രമന്ത്രിയുടെ ഓഫീസിൽ നിന്നും അറിയിച്ചിരുന്നു. എന്നാൽ ഇതിൻ്റെ പേരിൽ തുടർന്നുള്ള നിർമ്മാണം അനന്തമായി നീണ്ടുപോകാതിരിക്കാൻ നടപടികൾ സ്വീകരിക്കണം . കൂടാതെ പരാതികളുള്ള മറ്റ് സ്ഥലങ്ങളിൽ കൃത്യമായ പരിശോധനകൾ നടത്തി സുരക്ഷ ഉറപ്പ് വരുത്തണം എന്നും ഇ.ടി മുഹമ്മദ് ബഷീർ ആവശ്യപ്പെട്ടു.

