headerlogo
recents

ബസിൽ സഹയാത്രികയുടെ സ്വർണമാല കവർന്ന യുവതി പിടിയിൽ

വയോധികയുടെ മൂന്ന് പവൻ വരുന്ന സ്വർണ്ണമാലയാണ് മോഷ്ടിച്ചത്

 ബസിൽ സഹയാത്രികയുടെ സ്വർണമാല കവർന്ന യുവതി പിടിയിൽ
avatar image

NDR News

23 May 2025 07:12 PM

നാദാപുരം: ബസിൽ വെച്ച് സഹയാത്രികയുടെ സ്വർണമാല കവർന്ന യുവതി പിടിയിൽ. നമാച്ചി നഗർ സ്വദേശി മുത്തുമാരി (23) ആണ് നാദാപുരം പോലീസിൻ്റെ പിടിയിലായത്. ഇന്നലെ വടകര തൊട്ടിൽപ്പാലം റൂട്ടിൽ സർവ്വീസ് നടത്തുന്ന ഹനാൻ എന്ന ബസിൽ വെച്ച് സഹയാത്രികയുടെ മാല മോഷ്ടിച്ച സംഭവത്തിലാണ് ഇവർ പിടിയിലായത്. സഹയാത്രികയായ വയോധികയുടെ മൂന്ന് പവൻ വരുന്ന സ്വർണ്ണമാലയാണ് ഇവർ മോഷ്ടിച്ചത്. ഷാൾകൊണ്ട് മറച്ച് അതി വിഗദ്ധമായാണ് മോഷണം നടത്തിയത്. എന്നാൽ മറ്റൊരു യാത്രക്കാരി ഇത് ശ്രദ്ധിയ്ക്കുകയും അവർ ബഹളംവെച്ച് ബസിലുള്ളവരെ അറിയിക്കുകയുമായിരുന്നു.

     തുടർന്ന് ബസ് ജീവനക്കാർ ഇടപെടുകയും ബസ് നാദാപുരം പൊലീസ് സ്റ്റേഷനിലെത്തി യാത്രക്കാരെ പരിശോധിക്കുകയും ചെയ്‌തു. പോലീസ് നടത്തിയ പരിശോധനയിൽ യുവതിയിൽ നിന്നും സ്വർണമാല കണ്ടെത്തി.കേരളത്തിൽ അങ്ങോളമിങ്ങോളം ഇത്തരത്തിലുള്ള നിരവധി മോഷണക്കേസുകളിൽ പ്രതിയാണിവരെന്ന് നാദാപുരം പൊലീസ് പറഞ്ഞു. ഇവർക്കു പിന്നിൽ ഒരു സംഘമുള്ളതായി സംശയിക്കുന്നു. എന്നാൽ ഇന്നലെ ഇവരെ മാത്രമേ പിടികൂടിയിട്ടുള്ളൂ വെന്നും പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.

NDR News
23 May 2025 07:12 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents