headerlogo
recents

സംസ്ഥാനത്ത് അതി ശക്തമായ മഴ; കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ റെഡ് അലര്‍ട്ട്

ജില്ലകളില്‍ അതിതീവ്ര മഴ മുന്നറിയിപ്പായ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

 സംസ്ഥാനത്ത് അതി ശക്തമായ മഴ; കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ റെഡ് അലര്‍ട്ട്
avatar image

NDR News

24 May 2025 06:52 AM

തിരുവനന്തപുരം: സംസ്ഥാനത്ത് അതി ശക്തമായ മഴ. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ അതിതീവ്ര മഴ മുന്നറിയിപ്പായ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ ഏഴ് മണിവരെ കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലും റെഡ് അലര്‍ട്ട് ആണ്. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.   

       ഈ മാസം 27 വരെ വിവിധ ജില്ലകളില്‍ അതിതീവ്രമഴ മുന്നറിയിപ്പ് ഉണ്ട്. കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ നാല് ദിവസത്തേക്ക് മത്സ്യബന്ധനത്തിനും വിലക്കുണ്ട്.ഈ വര്‍ഷം ശരാശരിയെക്കാള്‍ ഉയര്‍ന്ന അളവില്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പറയുന്നു. മഴ കനത്തതോടെ വലിയ രീതിയില്‍ നാശനഷ്ടം പലജില്ലകളിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ശക്തമായ മഴയില്‍ തിരുവനന്തപുരം ജില്ലയുടെ വിവിധയിടങ്ങളില്‍ മരം കടപുഴകി വീണു. പാളയം, വെള്ളയമ്പലം, കവടിയാര്‍, ശാസ്തമംഗലം, മേഖലകളില്‍ മരം ഒടിഞ്ഞു വീണു. കോഴിക്കോട് പലയിടത്തും ഇന്നലെ വൈദ്യുതി ബന്ധം ഉള്‍പ്പടെ വിച്ഛേദിക്കപ്പെട്ടു.

 

NDR News
24 May 2025 06:52 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents