സ്ഥാപനങ്ങളിലെ ജീവനക്കാർക്കായി അഗ്നിസുരക്ഷ ക്ലാസ് സംഘടിപ്പിച്ചു
സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ റഫീഖ് കാവിൽ ക്ലാസ് നയിച്ചു

പേരാമ്പ്ര: പേരാമ്പ്ര മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ജീവനക്കാർക്ക് വേണ്ടി സ്ഥാപനങ്ങളിലെ അഗ്നി പ്രതിരോധമാർഗ്ഗങ്ങൾ, തൊഴിലിട സുരക്ഷ എന്നീ വിഷയങ്ങളിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ റഫീഖ് കാവിൽ ക്ലാസ് നയിച്ചു. അത്യാവശ്യ ഘട്ടങ്ങളിൽ ഉപയോഗിക്കേണ്ടതായ വിവിധതരം ഫയർ എക്സ്റ്റിം ഗ്യൂഷറുകളെ കുറിച്ചും അതിൻ്റെ പ്രവർത്തനരീതിയും വിശദീകരിച്ചു. പേരാമ്പ്ര നിലയത്തിലെ ഉദ്യോഗസ്ഥൻ കെ. കെ ഗിരീഷ് കുമാർ സംസാരിച്ചു.
വ്യാപാരസ്ഥാപനങ്ങളിൽ ഉണ്ടാകുന്ന അഗ്നിബാധ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ എല്ലാ ജീവനക്കാരും കെട്ടിടങ്ങളിലെ സ്ഥാപിതഅഗ്നിശമന ഉപകരണങ്ങളും ഫയർ എക്സ്റ്റിങ്ങുഷറുകളും അവശ്യ ഘട്ടങ്ങളിൽ ഉപയോഗിക്കാൻ പരിശീലിക്കേണ്ടത് അത്യാവശ്യമാണെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു.പേരാമ്പ്ര ബ്രാഞ്ച് മാനേജർ എം .കെ ഷമീർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പേരാമ്പ്രഷോറൂം ഹെഡ് കെ. കെ റിനീഷ്, പി ആർ ഓ പി.സി ഷമീർ എന്നിവരും പങ്കെടുത്തു.