headerlogo
recents

കരയ്ക്കടിഞ്ഞ ഇരുമ്പ് പെട്ടിയിൽ മെഷീൻ ഗണ്ണിന്റെ ഭാഗങ്ങൾ കണ്ടെത്തി

മുനയ്ക്കകടവ് തീരദേശ പൊലീസ് എത്തി പരിശോധന നടത്തി.

 കരയ്ക്കടിഞ്ഞ ഇരുമ്പ് പെട്ടിയിൽ മെഷീൻ ഗണ്ണിന്റെ ഭാഗങ്ങൾ കണ്ടെത്തി
avatar image

NDR News

26 May 2025 02:47 PM

 തൃശ്ശൂർ :തൃശൂർ കടലിൽ നിന്ന് കരയ്ക്കടിഞ്ഞ ഇരുമ്പ് പെട്ടിയിൽ മെഷീൻ ഗണ്ണിന്റെ ഭാഗങ്ങൾ കണ്ടെത്തി. ചാവക്കാട് തൊട്ടാപ്പ് കടപ്പുറത്താണ് സംഭവം. മത്സ്യത്തൊഴിലാളികൾക്ക് കരയ്ക്കടിഞ്ഞ് കിട്ടിയ ഇരുമ്പ് പെട്ടിയിൽ മെഷീൻ ഗണ്ണിന്റെ മെറ്റൽ ലിങ്കുകൾ കണ്ടെത്തി. മുനയ്ക്കകടവ് തീരദേശ പൊലീസ് എത്തി പരിശോധന നടത്തി.

  മെഷീൻ ഗണ്ണിന്റെ ബുള്ളറ്റുകളും ബെൽറ്റും ബന്ധപ്പെടുത്തുന്നതിന് ഉപയോഗിക്കുന്ന ഭാഗങ്ങളാണ് കണ്ടെത്തിയത്. കടലിൽ നിന്ന് കിട്ടിയ ഇരുമ്പ് പെട്ടിയിൽ 500 ൽ അധികം മെറ്റൽ ലിങ്കുകൾ ആണ് ഉണ്ടായിരുന്നത്. കഴിഞ്ഞ ദിവസ മാണ് മത്സ്യത്തൊഴിലാളി കൾക്ക് തീരത്തു നിന്ന് ഇരുമ്പ് പെട്ടി കിട്ടിയത്.

  അതേസമയം, അറബിക്കടലിൽ ചരിഞ്ഞ എം എസ് സി എൽസ 3 എന്ന കപ്പലിൽ നിന്നും വീണതെന്ന് കരുതപ്പെടുന്ന കണ്ടെയ്നറുകൾ തീരത്തടിഞ്ഞു. ചെറിയഴീക്കൽ തീരത്താണ് ഒരു കണ്ടെയ്നർ അടിഞ്ഞത്. ഇത് കാലിയാണ്. ശക്തികുളങ്ങരയിൽ മൂന്നും അടിഞ്ഞിട്ടുണ്ട്. രാത്രി വലിയ ശബ്ദംകേട്ട നാട്ടുകാരാണ് ചെറിയഴീക്കൽ സിഎഫ്‌ഐ ഗ്രൗണ്ടിനു സമീപം കടലിൽ കണ്ടെയ്‌നർ കണ്ടത്. കടൽഭിത്തി യിലേക്ക് ഇടിച്ചുകയറിയനിലയി ലായിരുന്നു. ഇതോടെ സമീപത്തെ വീട്ടുകാരെ മാറ്റിപ്പാർപ്പിച്ചു. തുറന്ന നിലയിലായിരുന്ന കണ്ടെയ്‌നറിൽ ഒന്നും കണ്ടെത്താനായില്ല.

   കണ്ടയിനറുകളിൽ ചിലത് അമ്പലപ്പുഴയിലോ തോട്ടപ്പള്ളി ഭാഗത്തോ അടുക്കാൻ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളി കളിൽ ചിലർ ഒഴുകി വരുന്ന കണ്ടയിനറുകൾ കണ്ടെന്നും അത് വീഡിയോയിൽ പകർത്തി എന്നും വിവരങ്ങൾ പുറത്ത് വന്നിരുന്നു.

NDR News
26 May 2025 02:47 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents