headerlogo
recents

റെയിൽവേ ട്രാക്കിൽ വീണ്ടും മരം വീണു, ട്രെയിനുകൾ വൈകിയോടുന്നു

ഇന്നലെ മരം വീണ സ്ഥലത്താണ് വീണ്ടും അപകടമുണ്ടായത്

 റെയിൽവേ  ട്രാക്കിൽ വീണ്ടും മരം വീണു, ട്രെയിനുകൾ വൈകിയോടുന്നു
avatar image

NDR News

27 May 2025 03:05 PM

കോഴിക്കോട് : അരീക്കാട് റെയിൽവേ ട്രാക്കിൽ വീണ്ടും മരം വീണതോടെ ട്രെയിൻ ഗതാഗതം തടസപ്പെട്ടു. ട്രാക്കിലെ ഇലക്ട്രിക് ലൈനിന്റെ മുകളിലാണ് മരം വീണത്. ഇന്നലെ മരം വീണതിനെ തുടർന്ന് ട്രെയിൻ ഗതാഗതം നിലച്ചിരുന്നതിന് സമീപത്താണ് വീണ്ടും അപകടമുണ്ടായത്. ട്രെയിൻ സർവീസുകൾ ഭാഗികമായി നിർത്തിവച്ചു. ഷൊർണൂർ ഭാഗത്തേക്ക്‌ ഉള്ള ട്രാക്കിൽ ആണ് തടസമുണ്ടായത്. 

       കണ്ണൂർ ഭാഗത്തേക്കുള്ള ട്രാക്കിലൂടെ ട്രെയിനുകൾ കടത്തിവിടുന്നുണ്ട്. മാത്തോട്ടം ഭാഗത്താണ് വീണ്ടും മരം വീണത്.മംഗലാപുരം തിരുവനന്തപുരം വന്ദേ ഭാരത് 2 മണിക്കൂർ വൈകി ഓടുകയാണ്. മംഗലാപുരം- കന്യാകുമാരി പരുശുറാം അര മണിക്കൂർ വൈകി ഓടുന്നു. കോഴിക്കോട് ഷൊർണ്ണൂർ റൂട്ടിൽ മലബാറിൽ ട്രെയിൻ വൈകിയോടുന്നു. കോയമ്പത്തൂർ കണ്ണൂർ പാസഞ്ചർ വൈകുന്നു.

 

 

NDR News
27 May 2025 03:05 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents