തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാല് പേർ മരിച്ച നിലയിൽ
നാല് മൃതദേഹങ്ങളും കെട്ടി തൂങ്ങിയ നിലയിലായിരുന്നു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി. വക്കത്താണ് സംഭവം. വക്കം ഫാർമേഴ്സ‌് സഹകരണ ബാങ്ക് ജീവനക്കാരൻ അനിൽകുമാർ (55), ഭാര്യ ഷീജ (50), മക്കളായ അശ്വിൻ (25), ആകാശ് (22) മരിച്ചത്. നാല് മൃതദേഹങ്ങളും തൂങ്ങിയ നിലയിലായിരുന്നു.
സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ കടയ്ക്കാവൂർ പോലീസിൽ വിവരം അറിയിച്ചു. കടയ്ക്കാവൂർ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. കടബാധ്യത മൂലം കുടുംബം ആത്മഹത്യ ചെയ്‌തുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.