headerlogo
recents

ഫോൺ ചോർത്തിയ സംഭവത്തിൽ വകുപ്പുതല നടപടി ക്രമീകരിച്ച ഡിവൈഎസ്‌പിയെ കുറ്റവിമുക്തനാക്കി

പോലീസ് അന്വേഷണത്തിൽ സുദർശനൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു

 ഫോൺ ചോർത്തിയ സംഭവത്തിൽ വകുപ്പുതല നടപടി ക്രമീകരിച്ച ഡിവൈഎസ്‌പിയെ കുറ്റവിമുക്തനാക്കി
avatar image

NDR News

30 May 2025 08:50 AM

കോഴിക്കോട് : സുഹൃത്തിനുവേണ്ടി മലപ്പുറം സ്വദേശിയായ അധ്യാപികയുടെ ഫോൺവിവരങ്ങൾ ചോർത്തിയ സംഭവത്തിൽ വകുപ്പുതല നടപടി ക്രമീകരിച്ച ഡിവൈഎസ്‌പിയെ കുറ്റവിമുക്തനാക്കി ആഭ്യന്തരവകുപ്പ്. നിലവിൽ സംസ്ഥാന ഇൻറലിജൻസ് ഉദ്യോഗസ്ഥനായ കെ. സുദർശനന്റെ 'കുടുംബം സംരക്ഷിക്കാനാണെന്ന' വാദം അംഗീകരിച്ചാണ് കുറ്റവിമുക്തനായി സർക്കാർ ഉത്തരവിറക്കിയത്.

    സുദർശനൻ തടഞ്ഞുവെച്ച ശമ്പള ഇൻക്രിമെന്റ് നൽകുന്നതിനും സേവന രേഖകളിൽ കുറ്റ വിമുക്ത മാക്കുന്നതിനും നിർദ്ദേശങ്ങൾ നൽകി. 2021 സെപ്റ്റംബർ 25-നാണ് കൃത്യംനടന്നത്. പൊന്നാനി സ്വദേശിയായ അധ്യാപികയുടെ ഫോൺകോളുകളുടെ വിശദാംശങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് സബ്‌ഡിവിഷനിൽ ജോലിചെയ്യവേ സുദർശനൻ, നിയമവിരുദ്ധ മാർഗത്തിലൂടെ കൈകഴുകിയതായി പരാതി. ഈ വിശദാംശങ്ങൾ ഭർത്താവിന് കൈമാറുകയും അത് അധ്യാപികയുടെ അനുമതിയില്ലാതെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും കൈമാറുകയും ചെയ്തു. പോലീസ് അന്വേഷണത്തിൽ സുദർശനൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് ശമ്പള ഇൻക്രിമെൻ്റ് തടഞ്ഞ് സർവീസ് അച്ചടക്കനടപടി കൈക്കൊണ്ടു. ഇതിനെതിരേ കെ. സുദർശനൻ നൽകിയ ഹർജിയും റിവ്യൂഹർജിയും സംസ്ഥാനസർക്കാർ നിരസിച്ചിരുന്നു. പിന്നീട് നൽകിയ ദയാഹർജിയിലാണ് കുടുംബത്തെ രക്ഷിക്കാൻ വേണ്ടി മാത്രം ചെയ്ത പ്രവർത്തനം എന്ന വാദം അദ്ദേഹം ഉന്നയിച്ചു. അത് ഇപ്പോൾ സുദർശനനെ കുറ്റവിമുക്തനാക്കിയിരിക്കുന്നു

 

NDR News
30 May 2025 08:50 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents