കടലുണ്ടിപ്പുഴയിൽ വേലിയേറ്റം ശക്തം
35 വർഷങ്ങൾക്കു മുമ്പ് കെട്ടിയ ഭിത്തി പലയിടത്തും തകർന്നു പോയിട്ടുണ്ട്.

കടലുണ്ടി:ശക്തമായ മഴയിൽ കടലുണ്ടിപ്പുഴയിൽ ഉണ്ടായ ജലപ്പെരുപ്പം ചെറിയതുരുത്തിൽ വെള്ളം കയറാൻ ഇടയായി. ഇന്നലെ ഉച്ചയ്ക്ക് 1. 30 ഓടെ ഉണ്ടായ അസാധാരണ വേലിയേറ്റത്തിലാണ് തുരുത്തിലേക്ക് വെള്ളം ഇരച്ചു കയറിയത് .
35 വർഷങ്ങൾക്കു മുമ്പ് കെട്ടിയ ഭിത്തി പലയിടത്തും തകർന്നു പോയിട്ടുണ്ട്. കരിങ്കൽ കെട്ട് ഇളകി വീണതിനാലാണ് ജലനിരപ്പ് ഉയർന്ന് തുരുത്തിലേക്ക് പ്രവഹിച്ചത്. 8 ഏക്കറോളം വിസ്തൃതിയുള്ള തുരുത്തിന്റെ പല ഭാഗത്തും ഭിത്തികൾ നിർമ്മിച്ചിട്ട് പോലുമില്ല.