headerlogo
recents

മാമലനാട് സെൽഫ് ഹെൽപ് ട്രസ്റ്റ് ഓഫീസ് ഉദ്ഘാടനം ചെയ്തു

കേരള ലോകസഭ അംഗം കബീർ സലാല ഉദ്ഘാടനം ചെയ്തു.

 മാമലനാട് സെൽഫ് ഹെൽപ് ട്രസ്റ്റ് ഓഫീസ് ഉദ്ഘാടനം ചെയ്തു
avatar image

NDR News

02 Jun 2025 06:50 AM

  കോഴിക്കോട്: മാമലനാട് സെൽഫ് ഹെൽപ് ചാരിറ്റബിൾ ട്രസ്റ്റ് ഓഫീസ് ഈസ്റ്റ് കോട്ടപ്പറമ്പ് ലാമിയാസ് ബിൽഡിംഗിൽ കേരള ലോകസഭ അംഗം കബീർ സലാല ഉദ്ഘാടനം ചെയ്തു. ജാതിയോ മതമോ നോക്കാതെ മനുഷ്യനെ മനുഷ്യനായികണ്ട് നാമെല്ലാം ഒന്നാണെന്ന് ഓർത്ത് നമ്മെ പ്രതീക്ഷിച്ചു വരുന്നവർക്ക് എന്തെങ്കിലും ചെയ്തു കൊടുക്കാൻ സാധിച്ചാൽ അത് ഈ ലോകത്തും പരലോകത്തും പുണ്യം ലഭിക്കുന്ന കാര്യമാണെന്നും ഇത്തരം നല്ല സേവന പ്രവർത്തനങ്ങളിൽ എല്ലാവരും മുന്നോട്ടു വരണമെന്നും അദ്ദേഹം പറഞ്ഞു.

    നിർദ്ധനരായ ദുർബല സമൂഹ ത്തിന്റെ ഉദ്ധാരണത്തിനു വേണ്ടി ഓരോ മനുഷ്യ സ്നേഹികൾക്കും മനുഷ്യനെ സഹായിക്കാനുള്ള വേദിയായ ഇത്തരം ചാരിറ്റി സംഘടനകൾക്ക് ഒരു ആസ്ഥാനമുണ്ടാക്കുക എന്നത് സന്തോഷകരമാണ്. കൂരിരുട്ടിൽ മിന്നാമിനുങ്ങിന്റെ പ്രകാശമായി മാറാൻ സംഘടനക്ക് സാധിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

   ഭാരതം കടന്നുപോകുന്ന ഇന്നത്തെ പ്രത്യേക സാഹചര്യ ത്തിൽ നമ്മെളെല്ലാം പൗരന്മാരാണന്ന പൂർണ ബോധ്യത്തോടെ ഒത്തൊരുമിച്ച് രാജ്യത്തിന്റെ പുരോഗതിക്കു വേണ്ടി പ്രവർത്തിക്കാൻ സന്നദ്ധമാകണ മെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ട്രസ്റ്റ് പ്രസിഡന്റ് പി. വി ബഷീർ ഫറോക്ക് അധ്യക്ഷനായി.

  നിർദ്ധനരായ കുടുംബക്കങ്ങൾക്ക് എന്നും താങ്ങും തണലുമായിരിക്കും മാമലനാടെന്ന് അദ്ദേഹം പറഞ്ഞു. ഡോ.കെ മാത്യു കോർഡിനേറ്റർ മജു സിവിൽ സ്റ്റേഷന് നൽകി ലോഗോ പ്രകാശനം നിർവ്വഹിച്ചു. ഡോ.സി അബ്ദുൽ സലാം മുഖ്യാതിഥിയായി. വിവിധ മേഖലകളിൽ മികവു തെളിയിച്ച കബീർ സലാല, ഡോ.അബ്ദുൽ സലാം,എഞ്ചിനിയർ പി.അബൂബക്കർ കോയ , മൊയ്തീൻ ചെറുവണ്ണൂർ, ഡോ.കെ മാത്യു, ബഷീർ കൂനോളി അത്തോളി, സലീം മുല്ലവീട്ടിൽ, സക്കീല കക്കോടി, ഷിജു പാലക്കൽ, താജുദ്ദീൻ ചെറുകുളം, ഹൈറുന്നിസ, സുദീപ പാലക്കൽ, പ്രജിത, സത്യപ്രകാശ്, മാർട്ടിൻ, ഫാത്തിമ റാനിയ, ടി.വി ആയിഷ ഫൈഹ എന്നിവരെ ആദരിച്ചു.

   എസ്.എസ്.എൽ.സി ,പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. പഠനോപകരണ വിതരണവും ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാന വിതരണവും നടന്നു. അൻവർ പെരിന്തൽമണ്ണ, താഹിറ കുഞ്ഞി, ഷാഹിദ കക്കോടി, സുന്ദരൻ സംസാരിച്ചു. വിദേശത്തുള്ള ട്രസ്റ്റ രക്ഷാധികാരി ആറ്റക്കോയ തങ്ങൾ സംഘാടകരെ വിളിച്ച് പരിപാടിക്ക് ആശംസകളർപ്പിച്ചു. ജനറൽ സെക്രട്ടറി റിയാസ് വേങ്ങേരി സ്വാഗതവും ട്രഷറർ സുരേഷ് ബാബു എരഞ്ഞിപ്പാലം നന്ദിയും പറഞ്ഞു.

 

 

NDR News
02 Jun 2025 06:50 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents