മഞ്ചേരിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ

മഞ്ചേരി: മഞ്ചേരിയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കുട്ടശ്ശേരി സ്വദേശി ഏറാൻതൊടിമുഹമ്മദ് എന്ന ബാപ്പുട്ടിയുടെ മകൻ ആദിൽ (19) വയസ്സ് ആണ് മരണപ്പെട്ടത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആണുള്ളത്.
ഇന്നലെ രാത്രി 10 മണിക്ക് ബസ്സ് ഇറങ്ങിയ സഹോദരനെ കൊണ്ട് വരാൻ പോകുന്നതിനിടെ ചെറുകുളത്ത് വച്ച് മറ്റൊരു ബൈക്കുമായി കൂട്ടി ഇരിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ചാരംങ്കാവ് ചെറുവണ്ണൂരിൽ അലിയുടെ മകൻ അജ്‌മൽ എന്ന യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.