കൊയിലാണ്ടി ആന്തട്ട യുപി സ്കൂളിന് മുമ്പിൽ വൻമരം വാഹനങ്ങൾക്ക് മുകളിൽ കടപുഴകി വീണു
കാർ യാത്രക്കാർ രക്ഷപ്പെട്ടത് അത്ഭുതകരമായാണ്.

കൊയിലാണ്ടി:ദേശീയ പാതയ്ക്ക് അരികിലുള്ള ആന്തട്ട ഗവൺമെൻറ് യുപി സ്കൂളിന് മുന്നിലായി തണൽമരം കടപുഴകി വീണ് നിരവധി വാഹനങ്ങൾക്ക് തകരാർ സംഭവിക്കുകയുണ്ടായി.
ഓടിക്കൊണ്ടിരുന്ന കാറിനും, ഇരു ചക്രവാഹനങ്ങൾക്കും മുകളിലേക്കാണ് മരം വീണത്. ഇരുചക്രവാഹനങ്ങളിലെ യാത്രക്കാർക്ക് പരിക്കേറ്റതായി നാട്ടുകാർ പറഞ്ഞു.കാർ യാത്ര ക്കാർ രക്ഷപ്പെട്ടത് അത്ഭുതകരമായാണ്.