headerlogo
recents

ബെംഗളൂരുവില്‍ ദുരന്തമായി ആര്‍സിബിയുടെ വിജയാഘോഷം; തിക്കിലും തിരക്കിലുംപെട്ട് 11 മരണം

സംഭവത്തില്‍ അമ്പതിലധികം പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം.

 ബെംഗളൂരുവില്‍ ദുരന്തമായി ആര്‍സിബിയുടെ വിജയാഘോഷം; തിക്കിലും തിരക്കിലുംപെട്ട് 11 മരണം
avatar image

NDR News

04 Jun 2025 06:24 PM

 ബെംഗളൂരുവില്‍ ആര്‍സിബി ഐപിഎല്‍ കിരീടം നേടിയതിന്റെ സ്വീകരണ പരിപാടി നടക്കുന്നതിനിടെ വന്‍ ദുരന്തം. ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപമുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 11 പേരാണ് മരിച്ചത്. സംഭവത്തില്‍ അമ്പതിലധികം പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. മരിച്ചവരില്‍ ഒരു സ്ത്രീയുമുണ്ട്. നിലവില്‍ 15ഓളം പേര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. പരിക്കേറ്റവരെ നഗരത്തിലെ ബൗറിംഗ് ആശുപത്രിയിലും ലേഡി കഴ്‌സണ്‍ ആശുപത്രിയിലുമാണ്‌ പ്രവേശിപ്പിച്ചിരിക്കുന്നത്‌.

  ഇവരില്‍ കുറച്ച് പേരുടെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം. ബെംഗളൂരു പോലെയൊരു നഗരത്തില്‍ വിജയാഘോഷം സംഘടിപ്പിച്ചത് ഗുരുതര സുരക്ഷാ വീഴ്ചയായാണ് വിലയിരുത്ത പ്പെടുന്നത്. സംഭവത്തിന് പിന്നാലെ ജനങ്ങള്‍ ബെംഗളൂരുവില്‍ നിന്ന് മടങ്ങാനായി ശ്രമിക്കുന്നത് വീണ്ടും വലിയ തിക്കും തിരക്കുമുണ്ടാക്കുന്നുണ്ട്. മെട്രോ സ്‌റ്റേഷനുകളില്‍ ഉള്‍പ്പെടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

    തിരക്ക് കാരണം ദുരന്ത സ്ഥലത്തേക്ക് ആംബുലന്‍സു കള്‍ക്ക് കടന്നുചെല്ലാന്‍ കഴിയാത്ത സ്ഥിതിയാണുളളത്. ഇത് രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ‌ബുധനാഴ്ച ഉച്ചമുതല്‍ തന്നെ സ്റ്റേഡിയത്തിന് സമീപം വന്‍ജനക്കൂട്ടമാണ് ഉണ്ടായിരുന്നത്. ടീമിന്റെ വിജയാഘോഷവുമായി ബന്ധപ്പെട്ട് നിരവധി പേരാണ്‌ ഇവിടേക്ക് എത്തിച്ചേര്‍ന്നത്. ഇത് വലിയ തിക്കും തിരക്കിനും ഇടയാക്കുകയായിരുന്നു. ബെംഗളൂരു താരങ്ങള്‍ വിമാനത്താവളത്തില്‍ ഇറങ്ങിയതുമുതല്‍ വന്‍ജനക്കൂട്ടം നഗരത്തില്‍ തടിച്ചൂകൂടി.

NDR News
04 Jun 2025 06:24 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents