വിദ്യാർത്ഥിയെ ആക്രമിച്ച കേസിൽ നാലു വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ
സാരമായി പരിക്കേറ്റ വിദ്യാർഥിയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പുതുപ്പാടി:പുതുപ്പാടിയിൽ വിദ്യാർത്ഥിയെ ആക്രമിച്ച കേസിൽ നാലു വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ. ഇന്നലെ പുതുപ്പാടി ഗവ.ഹൈസ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ അടിവാരം കളക്കുന്നുമ്മൽ ഷാജഹാൻറെ മകൻ അജിൽഷാൻ (14) യാണ് പത്താം ക്ലാസ് വിദ്യാർത്ഥികൾ സംഘംചേർന്ന് മർദിച്ചത്.തലയ്ക്കും കണ്ണിനും സാരമായി പരിക്കേറ്റ വിദ്യാർഥിയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു പതിനഞ്ചോളം പേർ ചേർന്നാണ് തന്നെ മർദിച്ചതെന്നും നാലുപേരെ കണ്ടാലറിയാമെന്നും പരിക്കേറ്റ വിദ്യാർഥി പറഞ്ഞു. നാലു മാസം മുമ്പ് അടിവാരം പള്ളിയിൽ വെച്ച് അജിൽഷാൻറെ കൂട്ടുകാരുമായി വാക്കു തർക്കമുണ്ടായിരുന്നു അതിൽ പെട്ട ഒരാളും മർദ്ദിച്ച സംഘത്തിൽ ഉണ്ടായിരുന്നതായി അജിൽഷാൻ പറഞ്ഞു.
സംഭവത്തിൽ ജുവ നൈൽ ജസ്റ്റിസ് ബോർഡിന് താമരശ്ശേരി പോലീസ് റിപ്പോർട്ട് നൽകിയിട്ടുണ്ട്. പരാതിയിൽ പറഞ്ഞ കുട്ടികളെ സ്കൂളിൽ നിന്നും 14 ദിവസത്തേക്ക് സസ്പെന്റ് ചെയ്യുകയും, കൂടുതൽ പേർക്ക് പങ്കുണ്ടെന്ന് തെളിഞ്ഞാൽ അവർക്കെതിരെയും നടപടി സ്വീകരിക്കുമെന്നു പ്രധാനാധ്യാപിക ഈസക്കോയ പറഞ്ഞു