headerlogo
recents

ഹൈക്കോടതി ജഡ്ജിയുടെ വാഹനം ഉപയോഗിച്ച് റീല്‍ ചിത്രീകരണം; നടപടി ക്കൊരുങ്ങി ബാര്‍ കൗണ്‍സില്‍

മുഹമ്മദ് ഫായിസിനെതിരെ അഡ്വക്കേറ്റ്‌സ് ആക്ട് സെക്ഷന്‍ 35 പ്രകാരം ബാര്‍ കൗണ്‍സില്‍ നടപടിയെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

 ഹൈക്കോടതി ജഡ്ജിയുടെ വാഹനം ഉപയോഗിച്ച് റീല്‍ ചിത്രീകരണം; നടപടി ക്കൊരുങ്ങി  ബാര്‍ കൗണ്‍സില്‍
avatar image

NDR News

05 Jun 2025 07:01 AM

 എറണാകുളം: ഹൈക്കോടതി ജഡ്ജിയുടെ വാഹനം ഉപയോഗിച്ച് റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ അഭിഭാഷകനെതിരെ നടപടിയെടുക്കുമെന്ന് അറിയിച്ച് ബാര്‍ കൗണ്‍സില്‍. ചാവക്കാട് മുതുവട്ടൂര്‍ സ്വദേശിയായ മുഹമ്മദ് ഫായിസ് ആണ് എന്റോള്‍മെന്റ് ദിനത്തില്‍ ഹൈക്കോടതി ജഡ്ജിയുടെ വാഹനമുപയോഗിച്ച് റീല്‍ ചിത്രീകരിച്ചത്. മുഹമ്മദ് ഫായിസിനെതിരെ അഡ്വക്കേറ്റ്‌സ് ആക്ട് സെക്ഷന്‍ 35 പ്രകാരം ബാര്‍ കൗണ്‍സില്‍ നടപടിയെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

  സോഷ്യല്‍ മീഡിയയില്‍ മുഹമ്മദ് ഫായിസ് പങ്കുവച്ച വീഡിയോയില്‍ ഹൈക്കോടതി ജഡ്ജിയുടെ ഔദ്യോഗിക വാഹനവും ചിത്രീകരിച്ചിട്ടുണ്ട്. ഇത് നീതിന്യായവകുപ്പിന്റെ അന്തസ്സിനെ കളങ്കപ്പെടുത്തുന്നതാണ് എന്ന് ബാര്‍ കൗണ്‍സില്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

  ജൂണ്‍ 1ന് ആയിരുന്നു മുഹമ്മദ് ഫായിസ് അഭിഭാഷകനായി എന്റോള്‍ ചെയ്തത്. അന്നേ ദിവസം ചിത്രീകരിച്ച 30 സെക്കന്റ് വരുന്ന റീല്‍ ആരംഭിക്കുന്നത് ഹൈക്കോടതി ജഡ്ജിയുടെ ഔദ്യോഗിക വാഹനം കാണിച്ചുകൊണ്ടാണ്. ഇതുകൂടാതെ ഹൈക്കോടതിയുടെ അകത്ത് നിന്നുള്ള രംഗങ്ങളും റീലില്‍ ഉണ്ട്.

NDR News
05 Jun 2025 07:01 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents