പെൺവാണിഭത്തിന് വന്നവർ ബന്ധുക്കളെ കാണാൻ എത്തുന്നവരെന്ന് പറഞ്ഞു കബളിപ്പിച്ചു
രണ്ടു വർഷത്തിലേറെയായി വാടകയ്ക്ക് കൊടുത്തിരുന്ന അപ്പാർട്മെൻ്റിലാണ് റെയ്ഡ് നടത്തിയത്

മലാപ്പറമ്പ്: മലാപറമ്പിലെ പെൺവാണിഭ കേന്ദ്രത്തിൽ ആവശ്യക്കാർ എത്തിയത് ബന്ധുക്കളെ കാണാൻ എന്ന് പേരിലാണെന്ന് പോലീസ്' രണ്ടു വർഷത്തിലേറെയായി വാടകയ്ക്ക് കൊടുത്തിരുന്ന അപ്പാർട്മെൻ്റിലാണ് റെയ്ഡുണ്ടായത്. നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിക്ക് സമീപം നിരവധി വീടുകൾ ഉളള ഇടത്താണ് ഈ അപ്പാർട്മെന്റ് സ്‌ഥിതി ചെയ്യുന്നത്. ഫുട്ബോൾ പരിശീലനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഒരാൾക്കാണ് ഇവിടെ വാടകയ്ക്ക് നൽകിയിരുന്നതെന്ന് അപ്പാർട്‌മെന്റിന്റെ ചുമതലക്കാരൻ പറഞ്ഞു.
രണ്ടു മാസം മുൻപ് ചില അയൽക്കാർ ഇവിടെ എത്തുന്നവരെക്കുറിച്ച് സംശയം അറിയിച്ചപ്പോൾ ഇവിടെയെത്തി അന്വേഷിച്ചിരുന്നു. എന്നാൽ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ചില ബന്ധുക്കളെ കാണാനെത്തുന്നവരാണ് അപ്പാർട്മെന്റിൽ എത്തുന്നതെന്നാണ് വീട് വാടകയ്ക്ക് എടുത്തവർ പറഞ്ഞിരുന്നതെന്നും ഇദ്ദേഹം പറഞ്ഞു. അപാർട്മെന്റിനെക്കുറിച്ച് ചിലർ പരാതി ഉയർത്തിയതിനെ തുടർന്നു സിറ്റി ക്രൈംബ്രാഞ്ചിന്റെ നിരീക്ഷണത്തിലായിരുന്നു അപാർട്മെൻ്റ്. പിടിയിലായവരെ നടക്കാവ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.