പോസ്റ്റ്മാനെ ആക്രമിച്ച പ്രതിയെ റിമാന്റ് ചെയ്തു
ബൈക്കിൽ എത്തിയ പ്രതി സൈഡ് കൊടുത്തില്ലെന്ന് പറഞ്ഞ് പോസ്റ്റ്മാനെ ആക്രമിക്കുകയായിരുന്നു

കൊയിലാണ്ടി : പോസ്റ്റ്മാനെ ആക്രമിച്ച കേസിൽ പ്രതി റിമാന്റിൽ. പെരുവെട്ടൂർ കാക്രാട്ട് കുന്ന് ഉജ്ജ്വൽ ഉണ്ണി (23)നെയാണ് റിമാൻഡ് ചെയ്‌തത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്ക് കുറുവങ്ങാട് ഹെൽത്ത് സെന്റിനു സമീപം കത്തുകൾ വിതരണം ചെയ്യാൻ സൈക്കിളിൽ പോവുകയായിരുന്ന അഖിൽ എസ് ദേവാജിനെ ബൈക്കിൽ എത്തിയ പ്രതി സൈഡ് കൊടുത്തില്ലെന്ന് പറഞ്ഞ് ആക്രമിക്കുകയായിരുന്നു.
പ്രതി പോസ്റ്റ്മാനെ ചവിട്ടുകയും ഹെൽമറ്റ് കൊണ്ട് തലക്കടിക്കുകയുമായിരുന്നു. കൊയിലാണ്ടി എസ്ഐ ശ്രീലാൽ ചന്ദ്രശേഖരൻ, എസ്ഐ ആർവി, ബിജു, മണി, തുടങ്ങിയവർ പ്രതിയെ പിടികൂടി കോടതിയിൽ ഹാജരാക്കി.