headerlogo
recents

അധ്യാപക നിയമനത്തിന് കൈക്കൂലി വാങ്ങി; റിട്ടയേർഡ് അധ്യാപകൻ പിടിയിൽ

കോട്ടയത്തെ എയിഡഡ് സ്കൂളിൽ മൂന്ന് അധ്യാപകരെ സ്ഥിരപ്പെടുത്തുന്ന തിനാണ് റിട്ടയർഡ് അധ്യാപകനായ വിജയൻ കൈക്കൂലി വാങ്ങിയത്.

 അധ്യാപക നിയമനത്തിന് കൈക്കൂലി വാങ്ങി; റിട്ടയേർഡ് അധ്യാപകൻ പിടിയിൽ
avatar image

NDR News

08 Jun 2025 01:07 PM

 വടകര :അധ്യാപക നിയമനത്തിന് കൈക്കൂലി വാങ്ങിയതിന് റിട്ടയേർഡ് അധ്യാപകൻ പിടി യിലായി. കോട്ടയത്തെ എയിഡഡ് സ്കൂളിൽ മൂന്ന് അധ്യാപകരെ സ്ഥിരപ്പെടുത്തുന്ന തിനാണ് റിട്ടയർഡ് അധ്യാപകനായ വിജയൻ കൈക്കൂലി വാങ്ങിയത്. വടകര സ്വദേശിയായ ഇയാൾ സെക്രട്ടറിയേറ്റിലെ ഉദ്യോ​ഗസ്ഥന് വേണ്ടി ഇടനില നിന്ന് കൈക്കൂലി ആവശ്യപ്പെട്ടുവെന്നാണ് വിജിലൻസിന് ലഭിച്ച വിവരം.

  രണ്ടു ലക്ഷം രൂപയാണ് ഇയാൾ അധ്യാപകരോട് ആവശ്യപ്പെട്ടത്. പിന്നീട് അത് സംസാരിച്ച് ഒന്നര ലക്ഷം രൂപയാക്കുകയായിരുന്നു. കൈക്കൂലി ആവശ്യപ്പെട്ട അധ്യാപകരിൽ ഒരാൾ വിവരം വിജിലൻസിനെ അറിയിക്കുക യായിരുന്നു. എറണാകുളത്ത് വാട്ടർ മെട്രോയുടെ സമീപം കൈക്കൂലി യുമായി എത്താനായിരുന്നു വിജയൻ അധ്യാപകനോട് ആവശ്യപ്പെട്ടിരുന്നത്. ഇവിടെ വെച്ച് കൈക്കൂലി വാങ്ങുന്നതിനിടെയാണ് കോട്ടയം വിജിലൻസ് ഉദ്യോ​ഗസ്ഥർ ഇയാളെ പിടികൂടിയത്.

    സ്ഥിരപ്പെടുത്തുന്നതിനായി അധ്യാപകർ ജില്ലാ വിദ്യാഭ്യാസ വകുപ്പിൽ അപേക്ഷ സമർപ്പി ച്ചിരുന്നു. ഇത് തള്ളിയതിനാൽ മുതിർന്ന ഉദ്യോ​ഗസ്ഥന് ഇവർ അപേക്ഷ സമർപ്പിക്കുകയായി രുന്നു. ഈ സമയത്താണ് നിയമനം ശരിയാക്കി തരാം എന്ന് പറഞ്ഞ് വിജയൻ ഇവരെ സമീപിക്കുക യായിരുന്നു.

NDR News
08 Jun 2025 01:07 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents