കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച മോഡലിങ് കൊറിയോഗ്രാഫർ അറസ്റ്റിൽ
പീഡിപ്പിച്ച ശേഷം അവരുടെ പക്കൽ നിന്നും പണവും സ്വർണ്ണാഭരണങ്ങളും വാങ്ങുകയും ചെയ്തതു
തിരുവനന്തപുരം: നിരവധി കുട്ടികളെ പീഡിപ്പിച്ച മോഡലിങ് കൊറിയോഗ്രാഫർ അറസ്റ്റിൽ. കോഴിക്കോട് സ്വദേശി ഫാഹിദിനെയാണ് കഴക്കൂട്ടം അറസ്റ്റ് ചെയ്തത്.
ടെക്നോപാർക്കിൽ ജോലിയുള്ള ഐടി ജീവനക്കാരുടെ പരാതിയുടെ സാഹചര്യത്തിലാണ് അറസ്റ്റ്. കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ശേഷം അവരുടെ പക്കൽ നിന്നും പണവും സ്വർണ്ണാഭരണങ്ങളും വാങ്ങുകയും ചെയ്തതായി പരാതിയിൽ പറയുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

