ചിന്നസ്വാമി സ്റ്റേഡിയം മാറ്റി സ്ഥാപിക്കും; മുഖ്യമന്ത്രി സിദ്ധരാമയ്യ
മേലില്‍ ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരി ക്കാതിരിക്കാനാണിതെന്നും പറഞ്ഞു.

കർണ്ണാടക :ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയം മാറ്റി സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ.തിക്കിലും തിരക്കിലും പെട്ടുള്ള ദുരന്തം ആവര്‍ത്തിക്കാ തിരിക്കാനാണ് ഇപ്പോഴുള്ള സ്ഥലത്തുനിന്ന് മാറ്റി സ്ഥാപിക്കുന്ന കാര്യം സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കുന്നു എന്ന് സിദ്ധരാമയ്യ വ്യക്തമാക്കി. മേലില്‍ ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരി ക്കാതിരിക്കാനാണിതെന്നും പറഞ്ഞു.
ദുരന്തം സര്‍ക്കാരിനെയും തന്നെയും വളരെയധികം വേദനിപ്പി ച്ചെന്നും ഒരു സര്‍ക്കാരിനും ഇത്തരം സംഭവങ്ങള്‍ ഉണ്ടാകരുതെന്നും സിദ്ധരാമയ്യ പറഞ്ഞു. സ്റ്റേഡിയം മാറ്റി സ്ഥാപിക്കുമെന്ന സിദ്ധരാമയ്യയുടെ നിര്‍ദേശത്തെ പരിഹസിച്ച് ബിജെപി രംഗത്തെത്തി. സ്റ്റേഡിയമല്ല, സിദ്ധരാമയ്യയെയാണ് സ്ഥലം മാറ്റേണ്ടതെന്ന് പ്രതിപക്ഷ നേതാവ് ആര്‍.അശോക പറഞ്ഞു. മുഖ്യമന്ത്രിസ്ഥാനം രാജിവെച്ച് ബെംഗളൂരുവിലെ ഔദ്യോഗിക വസതിയിലേക്കോ മൈസൂരുവിലെ വീട്ടിലേക്കോ മാറണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.അതേസമയം, ചിന്നസ്വാമി സ്റ്റേഡിയത്തിനു മുന്‍പില്‍ 11 ക്രിക്കറ്റ് ആരാധകരുടെ മരണത്തിനിടയാക്കിയ തിക്കും തിരക്കുമുണ്ടായതിന് സര്‍ക്കാരിനുനേരെ വിമര്‍ശനം കടുക്കുന്നതിനിടെ മുഖ്യമന്ത്രി സിദ്ധരാമയ്യ ഡല്‍ഹിയിലെത്തി. പാര്‍ട്ടി കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച നടത്താനാണ് സന്ദര്‍ശനം.
കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ട തനുസരിച്ചാണ് സന്ദര്‍ശനമെന്ന് സൂചനയുണ്ട്. സ്റ്റേഡിയം ദുരന്തവു മായി ബന്ധപ്പെട്ടുയരുന്ന ആരോപണങ്ങള്‍ക്കുള്ള മറുപടി അദ്ദേഹം നേതൃത്വത്തിന് നല്‍കി യേക്കും. ഏതാനും കേന്ദ്രമന്ത്രി മാരെ കാണാനും പദ്ധതിയുണ്ട്. ഇന്ന് വൈകീട്ട് ബെംഗളൂരുവിലേക്ക് മടങ്ങും.