headerlogo
recents

അമിത വേഗതയിൽ പ്രതിഷേധിച്ച് പേരാമ്പ്രയിൽ വിദ്യാർത്ഥികളും യാത്രക്കാരും ബസ് തടഞ്ഞു

തെറ്റായ ദിശയിൽ എത്തിയ ബസ് വിദ്യാർഥികൾ ഒച്ച വച്ചിട്ടും നിർത്താതെ പോയി

 അമിത വേഗതയിൽ പ്രതിഷേധിച്ച് പേരാമ്പ്രയിൽ വിദ്യാർത്ഥികളും യാത്രക്കാരും  ബസ് തടഞ്ഞു
avatar image

NDR News

11 Jun 2025 10:13 AM

പേരാമ്പ്ര : ബസിന്റെ അമിത വേഗതയിൽ പ്രതിഷേധിച്ച് പേരാമ്പ്രയിൽ വിദ്യാർത്ഥികളും മറ്റു യാത്രക്കാരും ബസ് തടഞ്ഞു. പേരാമ്പ്ര ബസ് സ്റ്റാൻഡിൽ ഇന്നലെ വൈകിട്ടായിരുന്നു സംഭവം. കോഴിക്കോട് കുറ്റ്യാടി റോഡിൽ ഓടുന്ന സിഗ്മ ബസ് പേരാമ്പ്ര ഡിഗ്നിറ്റി കോളജിന് സമീപം ഹോൺ മുഴക്കി അമിത വേഗത്തിൽ തെറ്റായ ദിശയിൽ എത്തി കുട്ടികളെ ഇടിക്കാൻ നോക്കിയതാണ് പ്രശ്നമായത്.     

       തെറ്റായ ദിശയിൽ എത്തിയ ബസ് വിദ്യാർഥികൾ ഒച്ച വച്ചിട്ടും നിർത്താതെ പോവുകയും ഡ്രൈവർ കുട്ടികളെ ചീത്ത വിളിച്ചതായും പറയുന്നു. ബസ് സ്റ്റാൻഡിൽ എത്തിയപ്പോഴേക്കും ബസ്സിന്റെ പിറകെ വിദ്യാർഥികൾ എത്തി ബസ് തടയുകയായിരുന്നു. അതിനു മുൻപ് ബസ് വെള്ളിയൂർ, ചാലിക്കര, മുളിയങ്ങൽ അടക്കമുള്ള സ്ഥലങ്ങളിൽ നിന്നും ബസ് തട്ടാൻ ശ്രമിച്ച വാഹനങ്ങളിലെ ആളുകളും ബസിൻ്റെ പിറകെ പേരാമ്പ്ര സ്റ്റാൻഡിൽ എത്തിയിരുന്നു. അവരും വിദ്യാർഥികൾക്ക് ഒപ്പം ചേർന്നാണ് ബസ് തടഞ്ഞു വച്ച് പൊലീസിനെ ഏൽപിച്ചത്.

 

NDR News
11 Jun 2025 10:13 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents