മേശയുടെ ചില്ലുപൊട്ടി കാലിൽ വീണ് പരിക്കേറ്റ എൽകെജി വിദ്യാർഥി രക്തം വാർന്ന് മരിച്ചു
പരിക്കേറ്റ് ഏറെ നേരം കിടന്ന കുട്ടി രക്തം വാർന്നാണ് മരണപ്പെട്ടത്

കുണ്ടറ: എൽകെജി വിദ്യാർത്ഥി ഗ്ലാസ് പൊട്ടി കാലിൽ വീണ് രക്തം വാർന്ന് മരിച്ചു. കുണ്ടറയിലെ സുനീഷ് റൂബി ദമ്പതികളുടെ മകൻ ഈദൻ സുധീഷ് ആണ് മരിച്ചത്. അമ്മ കുളിക്കാൻ കയറിയ സമയത്ത് അബദ്ധത്തിൽ ക്ലാസ് പൊട്ടി കാല് വീഴുകയായിരുന്നു. പരിക്കേറ്റു കിടന്ന കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വീട്ടിലെ മേശയ്ക്കിട്ട ചില്ല് പൊട്ടിയാണ് കാലിൽ വീണത്. പരിക്കേറ്റ് ഏറെ നേരം കിടന്ന കുട്ടി രക്തം വാർന്നാണ് മരണപ്പെട്ടത്. കുണ്ടറ സെൻറ് ജോസഫ് ഇൻറർ നാഷണൽ സ്കൂളിലെ എൽകെജി വിദ്യാർത്ഥിയാണ്