കുറ്റ്യാടിയിലെ രാസ ലഹരി കേസ്: പ്രധാന പ്രതിയുടെ ഭാര്യ അറസ്റ്റിൽ
മംഗലാപുരത്ത് വച്ച് കഴിഞ്ഞ ശനിയാഴ്ച പോലീസിന്റെ പിടിയിലാവുകയായിരുന്നു

കോഴിക്കോട് :കുറ്റ്യാടിയിലെ രാസ ലഹരി ലൈംഗിക പീഡന കേസിൽ പ്രധാന പ്രതിയുടെ ഭാര്യ അറസ്റ്റിൽ. കള്ളാട് കുനിയിൽ അജ്നാസിന്റെ ഭാര്യ മിസിരിയ (29) ആണ് അറസ്റ്റിലായത്. രാസലഹരി നൽകി പ്രായ പൂർത്തിയാവാത്ത കുട്ടികളെ ഉൾപ്പെടെ ലൈംഗിക പീഡനത്തിന് ഇരയാക്കി എന്ന പേരിൽ രണ്ട് പേർ നൽകിയ കേസിൽ പ്രധാന പ്രതിയായ അജ്‌നാസ് അജ്‌മീറിലേക്ക് മുങ്ങിയിരുന്നു. തിരിച്ചുവരവെ മംഗലാപുരത്ത് വച്ച് കഴിഞ്ഞ ശനിയാഴ്ച രാത്രിയോടെ പോലീസിന്റെ പിടിയിൽ ആവുകയായിരുന്നു. പോക്സോ കേസാണ് അജ്‌നാസിനെതിരെ എടുത്തിരുന്നത്. കുറ്റ്യാടിയിൽ ബെക്കാം എന്ന പേരിൽ ബാർബർ ഷോപ്പ് നടത്തിവന്ന പ്രതി കേസിനുശേഷം അജ്‌മീരിൽ ഉൾപ്പെടെ ഒളിച്ചുകഴിയുകയായിരുന്നു. കേസിനു ശേഷം കഴിഞ്ഞ 24നാണ് പ്രതി കേരളത്തിൽനിന്ന് മുങ്ങിയത്. പാലക്കാട്ടുനിന്നുള്ള ഒരു സ്ത്രീയുടെ സഹായത്തോടെ അജ്‌മീരിൽ കഴിയവെ പൊലീസ് പിന്തുടർന്നു. ലൊക്കേഷൻ പരിശോധിച്ച് അജ്‌മീരിൽ പൊലീസ് എത്തിയപ്പോൾ പ്രതി അവിടെനിന്നും മുങ്ങി. തുടർന്ന് എല്ലാ റെയിൽവേ സ്റ്റേഷനുകളിലേക്കും പൊലീസ് വിവരം നൽകി. ഇന്നലെ രാത്രി മംഗലാപുരത്ത് ഇറങ്ങിയ പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു.
കുറ്റ്യാടി സ്വദേശിയായ പ്രായ പൂർത്തിയാകാത്ത വിദ്യാർത്ഥിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. വീട്ടുകാർ ഉറങ്ങിയ ശേഷം തന്നെ ഫോണിൽ വിളിച്ച് വീട്ടിൽ നിന്നും പുറത്തിറങ്ങാൻ ആവശ്യപ്പെടും. ശേഷം കാറുമായി അജ്‌നാസിൻറെ വീട്ടിലേക്ക് കൊണ്ടൂപോകും. അവിടെ വെച്ചാണ് ലഹരി ഉപയോഗിക്കാൻ നിർബന്ധിക്കുന്നത്. ലഹരി നൽകിയ ശേഷമാണ് ലൈംഗികമായി പീഡിപ്പിക്കുന്നതെന്നും കുട്ടി പറഞ്ഞു. ലഹരി നൽകിയ ശേഷം നിരവധി തവണ ഇയാൾ പീഡനത്തിന് ഇരയാക്കിയെന്നും തന്റെ സുഹൃത്തുക്കൾ ഇരയാക്കപ്പെട്ടുവെന്നും കുട്ടി പരാതിയിൽ പറഞ്ഞിരുന്നു. പ്രായ പൂർത്തിയാവുന്നതിന് മുൻപുള്ള കുറ്റകൃത്യം കണക്കിലെടുത്ത് പോക്സൊ വകുപ്പാണ് ഈ കേസിൽ ചുമത്തിയിരുന്നത്. ആദ്യപരാതിക്കു ശേഷം മറ്റൊരാൾ കൂടി ചേക്കുവിനെതിരെ പരാതി നൽകിയിരുന്നു. ആ പരാതിയിലും പോക്സോ വകുപ്പാണ് ചുമത്തിയത്. ആദ്യ പരാതിക്കാരനെ പ്രതിക്ക് പരിചയപ്പെടുത്തി എന്ന് ആരോപിക്കപ്പെടുന്ന വ്യക്തിയുടെ പരാതിയിലാണ് രണ്ടാമത്തെ കേസ് എടുത്തത്. കുറ്റ്യാടിയിൽ ഏറെ ചർച്ചയായ കേസിലെ നിർണായക നീക്കമാണ് ചേക്കുവിന്റെ അറസ്റ്റോടെ സംഭവിച്ചത്. എംഡിഎംഎ കേസുകളിൽ ഈയിടെ അറസ്റ്റ് വ്യാപകമാണെങ്കിലും ലൈംഗിക വ്യാപാരം, കുട്ടികളെ ഉപയോഗപ്പെടുത്തൽ, കാമറ ഉപയോഗിച്ച് ഷൂട്ട് ചെയ്‌തശേഷം വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തൽ, കളവ് ഉൾപ്പെടെ പല കുറ്റകൃത്യങ്ങൾ ഒരുപോലെ ചേർന്നുവന്ന കേസാണ് ഇപ്പോഴത്തേത്.