എൻ.വി ബാലകൃഷ്ണനെതിരെ കൊയിലാണ്ടി പോലീസ് ദേശദ്രോഹ കുറ്റത്തിന് കേസെടുത്തു
അറസറ്റ് രേഖപ്പെടുത്തിയ ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു
കൊയിലാണ്ടി: മനുഷ്യാവകാശ , പരിസ്ഥിതി പ്രവർത്തകനും സി പി എം മുൻ കൊയിലാണ്ടി ഏരിയാ സെക്രട്ടറിയുമായ എൻ.വി ബാലകൃഷ്ണനെതിരെ ദേശദ്രോഹ കുറ്റം ചുമത്തി പോലീസ് കേസെടുത്തു. ദേശീയ സ്തംഭം വികൃത രൂപത്തിൽ ചിത്രീകരിച്ച കുറിപ്പ് സമൂഹ മാധ്യമത്തിൽ പങ്കു വെച്ചുവെന്ന കുറ്റമാരോപിച്ചാണ് അറസറ്റ് ചെയ്തത്. കൂടുതൽ പരിശോധനകൾക്കായി ബാലകൃഷ്ണൻ്റെ ഫോൺ പോലീസ് പിടിച്ചെടുത്തു.
അറസറ്റ് രേഖപ്പെടുത്തിയ ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. കോടതിയിൽ നിന്നുളള സെർച്ച് വാറൻറിൻ്റെ അടിസ്ഥാനത്തിൽ ആയിരുന്നു റെയ്ഡ്. ഫെബ്രുവരി 15ന് സമൂഹ മാധ്യമത്തിൽ ജനാധിപത്യ വേദിയായി വന്ന കുറിപ്പ് പങ്ക് വെക്കുക മാത്രമാണ് താൻ ചെയ്തതെന്ന് എൻ.വി ബാലകൃഷ്ണൻ പറഞ്ഞു. കുറിപ്പിനോടപ്പമുളള അശോക സ്തംഭത്തിൻ്റെ മാതൃകയിലുളള രൂപം തങ്ങളാരും വരച്ചുണ്ടാക്കിയതല്ലെന്ന് അദ്ദേഹം പറഞ്ഞു. പോലീസ് സ്വമേധയാ എടുത്ത കേസാണിതെങ്കിൽ കൂടി, ഒരു രാഷ്ട്രീയ ഗൂഡാലോചന ഇതിന് പിറകിലുണ്ട് എന്ന് എൻ.വി പറഞ്ഞു.

