headerlogo
recents

ചേമഞ്ചേരി പെട്രോൾ പമ്പിനു സമീപം സ്വകാര്യ ബസ്സ് പിക്കപ്പ് വാനിലിടിച്ച് അപകടം

പയ്യന്നൂരിൽ നിന്നും കോഴിക്കോട്ടേക്ക് പോവുകയായി രുന്ന സാഗര ബസ്സാണ് അപകടം വരുത്തിയത്. 

 ചേമഞ്ചേരി പെട്രോൾ പമ്പിനു സമീപം സ്വകാര്യ ബസ്സ് പിക്കപ്പ് വാനിലിടിച്ച് അപകടം
avatar image

NDR News

15 Jun 2025 08:49 AM

  കൊയിലാണ്ടി: ദേശീയ പാതയിൽ ചേമഞ്ചേരി പെട്രോൾ പമ്പിനു സമീപം സ്വകാര്യ ബസ്സ് പിക്കപ്പ് വാനിലിടിച്ചു. വാൻ ഡ്രൈവർക്ക് പരിക്ക്. പയ്യന്നൂരിൽ നിന്നും കോഴിക്കോട്ടേക്ക് പോവുകയായി രുന്ന സാഗര ബസ്സാണ് അപകടം വരുത്തിയത്. 

  ബസ് എതിരെ വരുകയായിരുന്ന പിക്കപ്പ് വാനിൽ ഇടിക്കുകയായി രുന്നു. പിക്കപ്പ് വാൻ തകർന്നു. ഡ്രൈവറെ ആശുപത്രി യിൽ പ്രവേശിപ്പിച്ചു.

  അപകടം ഉണ്ടായ ഉടനെ ബസ്സിലെ ഡ്രൈവറും, കണ്ടക്ടറും ഓടി രക്ഷപ്പെട്ടതായി പറയുന്നു, ഇതോടെ ബസ്സിലെ യാത്രക്കാരും പെരുവഴി യിലായി. ബസ്സ് മറ്റ് വാഹനങ്ങളെ മറികടന്നു പുതിയ ദേശീയ പാതയിലേക്ക് അമിത വേഗതയിൽ കയറുകയായിരുന്നു വെന്ന് ദൃക്സാക്ഷികൾ പറയുന്നു.

NDR News
15 Jun 2025 08:49 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents