വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ റിമാൻഡിലായ അധ്യാപകനെതിരെ ഉടൻ കുറ്റപത്രം സമർപ്പിക്കും
പോക്സോ ചുമത്തി കോടതിയിൽ ഹാജരാക്കിയ ഇയാൾ റിമാൻഡിലാണുള്ളത്

ഇരിട്ടി: 15കാരിയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന സെന്റർ നടത്തിപ്പുകാരനും ആർ.എസ്.എസ് പ്രവർത്തകനുമായ അധ്യാപകനെതിരെ ഇരിട്ടി പൊലീസ്. ഉടൻ കുറ്റപത്രം സമർപ്പിക്കും. ട്യൂഷൻ സെൻറർ നടത്തിപ്പിൻ്റെ മറവിൽ പഠിതാവായ പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ നാദാപുരം കുറ്റ്യാടിയിലെ രഞ്ജിത്ത് നരിപ്പറ്റക്ക് (39) എതിരെ പോക്സോ വകുപ്പ് ചേർത്ത് കുറ്റപത്രം നൽകുക. ഇരിട്ടി പൊലീസ് ഇൻസ്പെക്ടർ എ. കുട്ടികൃഷ്ണന്റെ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
പെൺകുട്ടിയുടെ പരാതിയിൽ രണ്ടു ദി വാസം മുമ്പാണ് രഞ്ജിത്ത് നരിപ്പറ്റയെ എ. കുട്ടികൃഷ്‌ണന്റെ ഉടമസ്ഥ സംഘം ഇരിട്ടിക്കടുത്ത് പയഞ്ചേരി ജബ്ബാർ കടവിനടുവിൽ നിന്ന് അറസ്റ്റ് ചെയ്തത്. പോക്സോ ചുമത്തി കോടതിയിൽ ഹാജരാക്കിയ ഇയാൾ റിമാൻഡിലാണുള്ളത്. ഇയാൾക്ക് ജാമ്യം ലഭിക്കാതിരിക്കാനും വിചാരണ നടപടികൾ വേഗത്തി ലാക്കുന്നതിനുമാണ് മൂന്ന് ആഴ്ചക്കുള്ളിൽ കോടതിയിൽ കുറ്റപത്രം ഹാജരാക്കിയത്.