കൈവിരലിൽ കുടുങ്ങിയ സ്റ്റീൽ മോതിരം ഫയർഫോഴ്സ് സേന മുറിച്ചു മാറ്റി
കാപ്പാട് സ്വദേശിയായ അൻസിൽ റഹ്മാൻ (10) എന്ന വിദ്യാർത്ഥിയുടെ കൈവിരലിലെ മോതിരമാണ് നീര് വന്ന് അഴിക്കാൻ പറ്റാതെ വന്നത്.

കൊയിലാണ്ടി: കൈവിരലിൽ കുടുങ്ങിയ സ്റ്റീൽ മോതിരം ഫയർഫോഴ്സ് സേന മുറിച്ചു മാറ്റി. കാപ്പാട് സ്വദേശിയായ അൻസിൽ റഹ്മാൻ (10) എന്ന വിദ്യാർത്ഥിയുടെ കൈവിരലിലെ മോതിരമാണ് നീര് വന്ന് അഴിക്കാൻ പറ്റാതെ വന്നത്.
തുടർന്ന് അഗ്നിരക്ഷാ നിലയത്തിൽ എത്തിയ കുട്ടിയുടെ മോതിരം സേനാംഗങ്ങൾ കട്ടർ ഉപയോഗിച്ച് മുറിച്ചുമാറ്റി. കുട്ടികളും മുതിർന്നവരും സ്റ്റീൽ മോതിരവും അതുപോലെ കട്ടികൂടിയ മോതിരങ്ങളും ഉപയോഗിക്കുന്നത് പെട്ടെന്ന് നീര് വന്ന് ഊരാൻ പറ്റാതെ വരുന്നതും ഇത് വിരലിനെ അപകടത്തിലാക്കുകയും ചെയ്യുന്നുണ്ട്.
വിരൽ മുറിച്ചുമാറ്റിയ സംഭവം വരെ ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് മുതിർന്നവർ ഇത്തരം മോതിരങ്ങൾ ഇടാതിരിക്കുകയും കുട്ടികൾ ഇടുന്നതിൽ നിന്നും വിലക്കുകയും ചെയ്യണം.