ചാലക്കുടിയിൽ പെയിൻറ് ഹാർഡ് വെയർ ഷോപ്പിൽ വൻ തീപിടുത്തം
ഫയർഫോഴ്‌സും പൊലീസും നാട്ടുകാരും ചേർന്ന് തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു

തൃശ്ശൂർ: ചാലക്കുടിയിൽ വൻ തീപിടുത്തം. ചാലക്കുടി നോർത്ത് ജംഗ്ഷനിലുള്ള വൂക്കൻസ് പെയിൻ്റ് ഹാർഡ് വെയർ ഷോപ്പിനാണ് തീപിടിച്ചത്. രാവിലെ 8.30നാണ് തീപിടുത്തമുണ്ടായത്. പെയിൻറ് സൂക്ഷിച്ച ഭാഗത്തുനിന്നാണ് തീ പടർന്നതെന്നാണു വിവരം. ഫയർഫോഴ്‌സും പൊലീസും നാട്ടുകാരും ചേർന്ന് തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
മൂന്നുനില കെട്ടിടത്തിൽ പ്ലൈവുഡ്, കർട്ടൻ എന്നിവയുമായി ബന്ധപ്പെട്ട കടകളുമുണ്ട്. അഗ്നിശമന സേനയും മറ്റും തീ അണക്കാനുള്ള ശ്രമം ആരംഭിച്ചു. കടയുടെ തൊട്ടടുത്തുള്ള ഗ്യാസ് ഗോഡൗണിൽ നിന്ന് ഗ്യാസ് നീക്കുകയാണ്. ജില്ലകളിലെ കൂടുതൽ അഗ്നിശമന സേനകളിൽ നിന്ന് ഫയർഫോഴ്സ് യൂണിറ്റുകൾ എത്താൻ ചാലക്കുടിയിൽ നിന്ന് അടിയന്തര സന്ദേശം നൽകിയിട്ടുണ്ട്. തൃശൂർ, പുതുക്കാട്, മാള, ചാലക്കുടി, ഇരിങ്ങാലക്കുട എന്നിവിടങ്ങളിൽ നിന്ന് ഫയർഫോഴ്സ് യൂണിറ്റുകൾ രക്ഷാപ്രവർത്തനത്തിന് എത്തിയിട്ടുണ്ട്.