മദ്യലഹരിയിൽ പിതാവ് മകനെ കുത്തി പരിക്കേൽപ്പിച്ചു
കൊട്ടാരക്കാത്ത് പാലത്തിനു സമീപം താമസിക്കുന്ന റാഷിദ്നാണ് കൈക്കും, കാലിന്റെ കുത്തേറ്റത്

താമരശ്ശേരി: കൊട്ടാരക്കാത്ത് മദ്യലഹരിയിൽ പിതാവ് മകനെ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ചു.കൊട്ടാരക്കാത്ത് പാലത്തിനു സമീപം താമസിക്കുന്ന റാഷിദ് (24) നാണ് കൈക്കും, കാലിന്റെ തുടക്കവും കുത്തേറ്റത്. വല്യുമ്മയുമായി പിതാവ് നൗഷാദ് വഴക്കുണ്ടാക്കുമ്പോൾ തടയാൻ ശ്രമിച്ച റാഷിദിന്റെ നേർക്ക് പിതാവ് തിരിയുകയായിരുന്നു. വയറിന് നേരെ കത്തി കുത്താൻ തുനിഞ്ഞപ്പോൾ കൈ കൊണ്ട് തടയാൻ ശ്രമിച്ച അവസരത്തിലാണ് കൈക്കും, കാലിനും കുത്തേറ്റത്. ഇന്നലെ രാത്രി 9.30 ഓടെയായിരുന്നു സംഭവം. റാഷിദും, പിതാവിന്റെ ഉമ്മയുമാണ് വീട്ടിൽ താമസം.
പിതാവ് കൊടുവള്ളിക്ക് സമീപം മറ്റൊരു വിവാഹം കഴിച്ച് താമസിക്കുകയാണ്, ഇടക്ക് മാത്രമാണ് കൊട്ടാരക്കോത്തെ വീട്ടിൽ എത്താറുള്ളത്. വീട്ടിൽ എത്തുമ്പോഴെല്ലാം മദ്യലഹരിയിൽ പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച റാഷിദ് അപകടനില തരണം ചെയ്‌തു. പിതാവ് നിഷാദിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.