headerlogo
recents

നാലാമത് നാടക് എ ശാന്തകുമാര്‍ സ്മാരക സംസ്ഥാനതല നാടക പ്രതിഭപുരസ്‌കാരം സജി തുളസിദാസിന്

തിരുവനന്തപുരം സ്വദേശിയാണ് സജി തുളസിദാസ്.

 നാലാമത് നാടക് എ ശാന്തകുമാര്‍ സ്മാരക സംസ്ഥാനതല നാടക പ്രതിഭപുരസ്‌കാരം സജി തുളസിദാസിന്
avatar image

NDR News

17 Jun 2025 06:08 AM

 കോഴിക്കോട് :നാലാമത് നാടക് എ ശാന്തകുമാര്‍ സ്മാരക സംസ്ഥാനതല നാടക പ്രതിഭ പുരസ്‌കാരം സജി തുളസിദാസിന്. നാടക് മുന്‍ ജില്ലാ പ്രസിഡന്റും നാടക പ്രവര്‍ത്തകനുമായ എ ശാന്തകുമാറിന്റെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ പുരസ്‌കാരം നേടി തിരുവനന്തപുരം സ്വദേശി സജി തുളസിദാസ്.

  18ന് വൈകിട്ട് 5ന് കോഴി ക്കോട് ടൗണ്‍ഹാളില്‍ നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ നാടക് സംസ്ഥാന പ്രസിഡന്റ് ഡി രഘൂത്തമന്‍ പുരസ്‌കാരം സമ്മാനിക്കുമെന്ന് ജില്ലാ പ്രസിഡന്റ് ഗംഗാധരന്‍ ആയടത്തിലും സെക്രട്ടറി എന്‍വി ബിജുവും പറഞ്ഞു.നാടക-അഭിനയ ദൃശ്യമാധ്യമരംഗത്ത് 30 വര്‍ഷത്തോളമായി നടന്‍, സംവിധായകന്‍, അഭിനയ പരിശീലകന്‍, നാടകാദ്ധ്യാപകന്‍, ഡിസൈനര്‍, സംഘാടകന്‍ എന്നീ നിലകളില്‍ സജി തുളസിദാസ് പ്രവര്‍ത്തിക്കുന്നു. റെഡ്സ്റ്റാര്‍ ആര്‍ട്‌സ്, സ്‌പോര്‍ട്‌സ് & ലൈബ്രറിയിലൂടെ പുരോഗമന പ്രസ്ഥാനങ്ങളുടെയും ശാസ്ത്ര സാഹിത്യ പരിഷത്തിന്റെയും സാക്ഷരതാമിഷന്റെയും കലാജാഥകളില്‍ അഭിനേതാവും പ്രവര്‍ത്തകനുമായിരുന്നു.

 1995 വരെയുള്ള തുടക്കകാലത്ത് അമേച്വര്‍ നാടകരംഗത്ത് നടനായും സംഘാടകനായും 25 ല്‍ പരം നാടകങ്ങളും നിരവധി തെരുവുനാടകങ്ങളുമായി നൂറോളം വേദികളിലെത്തി. സംസ്ഥാനത്തെ വിവിധ പ്രാദേശിക-ദേശീയ-അന്തര്‍ദേശീയ നാടക സംഘങ്ങളിലൂടെ ഗ്രാമീണ, അക്കാദമിക്, പരീക്ഷണ, അമേച്വര്‍, പ്രൊഫഷണല്‍ നാടകരംഗത്തെ വിദഗ്ധരോടൊപ്പം 90 ഓളം നാടകങ്ങളില്‍ അഭിനയിച്ചു.പ്രധാന രചനകള്‍: ഉയിര്‍ത്തെഴുന്നേല്പ്, ചായം തേച്ച മുഖങ്ങള്‍, തോരാത്ത മഴ, വാന്‍ഗോഗ്, കൂടെ, ഒരു നടന്‍.

 

 

NDR News
17 Jun 2025 06:08 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents