headerlogo
recents

വയനാട് പോകുന്നവർ ശ്രദ്ധിക്കുക, ചുരത്തിൽ ഇന്ന് രാവിലെ 9 മണി മുതൽ ഗതാഗതം തടസ്സപ്പെട്ടേക്കും

ഒൻപതാം വളവിന് താഴെ നിലം പൊത്താറായ മരം ഇന്ന് രാവിലെ 9 മണിക്ക് മുറിച്ചു മാറ്റും

 വയനാട് പോകുന്നവർ ശ്രദ്ധിക്കുക, ചുരത്തിൽ ഇന്ന് രാവിലെ 9 മണി മുതൽ ഗതാഗതം തടസ്സപ്പെട്ടേക്കും
avatar image

NDR News

17 Jun 2025 07:51 AM

താമരശ്ശേരി : താമരശ്ശേരി ചുരത്തിൽ ഇന്ന് ഗതാഗത തടസ്സം ഉണ്ടാവാൻ സാധ്യത. യാത്രക്കാർക്കും വാഹനങ്ങൾക്കും അപകട ഭീഷണിയായി നിൽക്കുന്ന വൻമരം മുറിച്ചുമാറ്റുന്നതിനാൽ ഗതാഗതം തടസ്സപ്പെടും താമരശ്ശേരി ചുരം ഒൻപതാം വളവിന് താഴെ നിലം പൊത്താറായ മരമാണ് ഇന്ന് (ചൊവ്വ ) രാവിലെ 9 മണിയോടെ മുറിച്ചു മാറ്റുന്നത്.

     ഇതിൻ്റെ ഭാഗമായി രണ്ടു മുതൽ മൂന്ന് മണിക്കൂർ വരെ ചുരത്തിൽ ഗതാഗതം തടസ്സപ്പെടാൻ സാധ്യതയുണ്ട്. യാത്രക്കാർ ഇതു കണക്കാക്കി തങ്ങളുടെ അത്യാവശ്യ യാത്രാ സമയം ക്രമീകരിക്കണം.മരം മുറിച്ചുമാറ്റുന്നതു വരെ നിലവിലെ നിയന്ത്രണം തുടരുമെന്നാണ്  ബന്ധപ്പെട്ടവർ അറിയിച്ചത്.

 

 

NDR News
17 Jun 2025 07:51 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents