headerlogo
recents

പഴക്കുലയിൽ നിന്ന് പാമ്പ് കടിച്ച് പച്ചക്കറി വ്യാപാരിക്ക് ദാരുണാന്ത്യം

പഴക്കുല ഉയർത്തി കമ്പിയിൽ തൂക്കിയിടാൻ ശ്രമിക്കുന്നതിനിടെയായിരുന്നു സംഭവം

 പഴക്കുലയിൽ നിന്ന് പാമ്പ് കടിച്ച് പച്ചക്കറി വ്യാപാരിക്ക് ദാരുണാന്ത്യം
avatar image

NDR News

19 Jun 2025 09:39 PM

കോതമംഗലം:പഴക്കുളയിൽ പതുങ്ങി ഇരുന്ന പാമ്പ് കടിച്ച് പച്ചക്കറി വ്യാപാരിക്ക് ദാരുണാന്ത്യം. കോതമംഗലം ചെറുവട്ടൂർ കാവാട്ട് വീട്ടിൽ കൊച്ചുമുഹമ്മദാണ് (65) മരിച്ചത്. ചെറുവട്ടൂർ ഹൈക്കോർട്ട് കവലയിലുള്ള തന്റെ പച്ചക്കറി കടയ്ക്കുള്ളിലെ വാഴപ്പഴക്കുലയിൽ കയറിക്കൂടിയ പാമ്പാണ് വ്യാപാരിയെ കുത്തിയത്. 

      പഴക്കുല ഉയർത്തി കമ്പിയിൽ തൂക്കിയിടാൻ ശ്രമിക്കുന്നതിന് ഇടെയായിരുന്നു സംഭവം. അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ രണ്ടാഴ്ചയായി ചികിത്സയിൽ ആയിരുന്നു. ചെറുവട്ടൂർ ഓലിൽമലയിൽ കുടുംബാംഗം നബീസയാണ് ഭാര്യ. മക്കൾ: മജീന, റെജീന, റസീന, റിയാസ് (ദുബായ്). മരുമക്കൾ: സലാം, ഖാദിർ, റസൽ,

 

NDR News
19 Jun 2025 09:39 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents