headerlogo
recents

പൂക്കാട്ട് വീട്ടിലെ വാഷിംഗ് മെഷീന് തീപിടിച്ചു

ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം

 പൂക്കാട്ട് വീട്ടിലെ വാഷിംഗ് മെഷീന് തീപിടിച്ചു
avatar image

NDR News

19 Jun 2025 01:56 PM

കൊയിലാണ്ടി: വാഷിംഗ് മെഷീനു തീപിടിച്ചു. പൂക്കാട് സ്തുതി ഹൗസിൽ അഷറഫിൻ്റെ വീട്ടിലെ മുകൾ നിലയിലെ മുറിയിലെ വാഷിംഗ് മെഷീന് ആണ് തീപിടിച്ചത്.ഇന്നലെ രാത്രി 10.30 യോടെയാണ് സംഭവം. വിവരം അറിയിച്ചതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും സ്ഥലത്തെത്തിയ അഗ്നിരക്ഷ സേന ഡി സി പി എക്സ്സിറ്റിംഗ്യൂഷർ ഉപയോഗിച്ച് തീ അണയ്ക്കുകയും മറ്റിടങ്ങളിലേക്ക് പടരാതെ നിയന്ത്രിക്കുകയും ചെയ്തു. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം.

     എ എസ് ടി ഒ പി എം അനിൽകുമാറിന്റെ നേതൃത്വത്തിൽ എസ് എഫ് ആർ ഒ ബി കെ അനൂപ്, ഫയർ ആന്റ് റെസ്ക്യൂ ഓഫീസർമാരായ കെ എൻ രതീഷ്, ടി കെ ഇർഷാദ്, നവീൻ, കെ ഷാജു, ഹോം ഗാർഡ് ഷൈജു, പ്രതീഷ് എന്നിവർ രക്ഷ പ്രവർത്തനത്തിൽ ഏർപ്പെട്ടു.

 

NDR News
19 Jun 2025 01:56 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents