headerlogo
recents

നിയന്ത്രണം വിട്ട ഓട്ടോ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കാൽനട യാത്രക്കാരൻ മരിച്ചു

അപകട ശേഷം ഓട്ടോ നിർത്താതെ പോയിരുന്നു

 നിയന്ത്രണം വിട്ട ഓട്ടോ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കാൽനട യാത്രക്കാരൻ മരിച്ചു
avatar image

NDR News

20 Jun 2025 12:22 PM

തിരുവല്ല: നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കാൽനടയാത്രക്കാരൻ മരിച്ചു. മഞ്ഞാടി ആമല്ലൂർ പ്ലാന്തറ വീട്ടിൽ പി സി ജേക്കബ് (രാജു, 62) ആണ് മരിച്ചത്. ഈ മാസം അഞ്ചാം തീയതി ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ മഞ്ഞാടി ജങ്ഷന് സമീപമായിരുന്നു അപകടം. വീട്ടുസാധനങ്ങൾ വാങ്ങി രുന്നു പോകവേ തിരുവല്ല ഭാഗത്തു നിന്നും എത്തിയ ഓട്ടോറിക്ഷ ജേക്കബിനെ പിന്നിൽ നിന്നും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. 

    അപകട ശേഷം ഓട്ടോ നിർത്താതെ പോയി. തലക്ക് ഗുരുതര പരിക്കേറ്റ ഇയാളെ സംഭവം കണ്ട നാട്ടുകാർ ചേർന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയ ജേക്കബ് വ്യാഴാഴ്ച‌ രാവിലെയാണ് മരണപ്പെട്ടത്.

 

NDR News
20 Jun 2025 12:22 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents